ഒരാഴ്ച മുമ്പ് ബി ടൗണ്‍ ഉറ്റുനോക്കിയിരുന്ന ബച്ചന്‍ ബഹുവിന്റെ പ്രസവം എന്നാണെന്നായിരുന്നു. പ്രസവത്തീയതിയുടെ പേരില്‍പ്പോലും കോടികള്‍ ചൂതാടിയവര്‍ പോലുമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഈ ഗര്‍ഭത്തിന്റെ പ്രാധാന്യം ബോധ്യപ്പെടും.
എന്തായാലും നവംബര്‍ 16ന് ഒരു പെണ്‍കുഞ്ഞിന് ഐശ്വര്യം ജന്മം നല്‍കിയതായി സീനിയര്‍-ജൂനിയര്‍ ബച്ചന്‍മാര്‍ ലോകത്തെ അറിയിച്ചതോടെ കുഞ്ഞിന്റെ വിശേഷങ്ങള്‍ അറിയാനാണ് ലോകം ഉത്സാഹിയ്ക്കുന്നത്. കുഞ്ഞിന് ആരുടെ ഛായയാണ്, ആഷിന്റെ നീലക്കണ്ണു തന്നെയാണോ കുഞ്ഞിനും… ചോദ്യങ്ങള്‍ ഇങ്ങനെ നീളുന്നു.
കുഞ്ഞിന്റെ ചിത്രമെങ്കിലും കാണാന്‍ ആകാംക്ഷയോടെ ഒട്ടേറെപ്പേര്‍ കാത്തിരിയ്ക്കുന്നത്. ഇവരുടെ മോഹം സഫലമാക്കി ഐശ്വര്യയുടെയും കുഞ്ഞിന്റെയും ചിത്രം കഴിഞ്ഞദിവസം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുക തന്നെ ചെയ്തു.
സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളിലൂടെയാണ് ആഷിന്റെയും കണ്‍മണിയുടെയും ചിത്രം പ്രചരിയ്ക്കുന്നത്. ആശുപത്രിക്കിടക്കയില്‍ കുഞ്ഞിനെയും കൈയിലെടുത്ത് ഐശ്വര്യ ചാരിക്കിടക്കുന്ന ചിത്രം ഫേസ്ബുക്കിലെ ഹിറ്റ് പോസ്റ്റുകളിലൊന്നായി മാറിക്കഴിഞ്ഞു. അമ്മയെപ്പോലെ കുഞ്ഞും ഒരു കൊച്ചു സുന്ദരി തന്നെയെന്ന് ചിത്രം കണ്ടവര്‍ പോസ്റ്റുന്നുമുണ്ട്.
ഈ ചിത്രം കണ്ട് നിര്‍വൃതിയടഞ്ഞവര്‍ ഒരുപാടുണ്ടാകും. എന്നാലിതൊരു വ്യാജചിത്രമാണെന്ന് മനസ്സിലാക്കാന്‍ തല പുകയ്ക്കുകയൊന്നും വേണ്ട. മോര്‍ഫിങിലൂടെ പടച്ച ചിത്രത്തില്‍ പാളിച്ചകള്‍ ഒരുപാടുണ്ട്. ഐശ്വര്യയുടെ മുഖത്തെ മേക്കപ്പ് തന്നെ ഇതിന് തെളിവ്. പ്രസവം കഴിഞ്ഞയുടന്‍ ഇത്രകടുപ്പത്തില്‍ മേക്കപ്പിടാന്‍ സാധാരണ ഗതിയില്‍ ആരെയും അനുവദിയ്ക്കാറില്ല. പിന്നെ ബേബി ബിയുടെ പടം പുറത്തുവിടുന്നത് ബച്ചന്‍ കുടുംബം ഒരു ആഘോഷമാക്കുമെന്നത് ആര്‍ക്കാണ് അറിയാത്ത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല