സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സിനിമയില്‍ മാത്രമല്ല; എല്ലായിടത്തുമുണ്ടെന്ന് ഐശ്വര്യാ റായ്. കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മീ റ്റൂ കാമ്പയിനിനെക്കുറിച്ചും ലൈംഗിക ചൂഷണത്തെക്കുറിച്ചും ഐശ്വര്യ സംസാരിച്ചത്. ‘ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ജനങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. പക്ഷേ ഇത്തരം ചര്‍ച്ചകള്‍ ലോകത്തിലെ ഏതെങ്കിലും ഒരു മൂലയില്‍ ഒതുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. സിനിമയില്‍ മാത്രമല്ല ലോകത്തിലെ എല്ലാ തൊഴിലിടങ്ങളിലും ഉണ്ട്,’ ഐശ്വര്യ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലെങ്കിലും താന്‍ ഇതേക്കുറിച്ച് ഓറെ ബോധവതിയാണെന്നും ഐശ്വര്യ പറഞ്ഞു. ‘ആളുകള്‍ക്ക് സംവദിക്കാനുള്ള ഒരു നല്ല ഇടമാണ് സാമൂഹിക മാധ്യമങ്ങള്‍. പക്ഷേ വ്യക്തിസ്വാതന്ത്യത്തെ ഇത് ഹനിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ലോകം ഇന്ന് ചുരുങ്ങിപ്പോവുകയാണ്.
ആര്‍ക്കും ആരെക്കുറിച്ചും അറിയാം. എന്തുവേണമെങ്കിലും പറയാം. സിനിമയിലെ സ്ത്രീകളെക്കുറിച്ച് വായ്‌തോരാതെ പലരും ഒരോന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ സിനിമ സ്ത്രീകള്‍ക്ക് വച്ച് നീട്ടുന്ന തൊഴിലവസരങ്ങളെക്കുറിച്ച് ആരും ഒന്നും പറയാറില്ല,’ ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല