തന്റെ ആഭ്യ നായകന്‍ അഭിഷേക് ബച്ചനാണെന്നും ഐശ്വര്യാ റായിയുമായും ബച്ചന്‍ കുടുംബവുമായും യാതൊരു പ്രശ്നവുമില്ലെന്നും ബോളിവുഡ് സുന്ദരി കരീനാ കപൂര്‍ പറഞ്ഞു. എല്ലാ ആരോപണവിധേയരും ഒടുവില്‍ പറയുന്നത് തന്നെ കരീനയുടെയും കാരണമായി. എല്ലാം മാധ്യമസൃഷ്ടിയാണെന്നായിരുന്നു ആ മറുപടി.
കരീന മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ‘ഹീറോയിന്‍’ എന്ന ചിത്രത്തില്‍ നായികയായി കരീന എത്തിയത് മുതല്‍ ഗര്‍ഭിണിയായ കരീന വല്ലാതെ അസ്വസ്ഥയായിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരീനയുടെ സഹോദരി കരിഷ്മയുമായി ബച്ചന്‍ കുഞ്ഞ് കൈകോര്‍ത്തു പിടിച്ച് ഡ്യൂയറ്റ് പാടിയത് ഐശ്വര്യ മറന്നിരുന്നില്ല.
മാധ്യമങ്ങളില്‍ മാത്രമാണ് താനും ഐശ്വര്യയും ശത്രുക്കളെന്നും പരസ്പരം ബഹുമാനിക്കുന്ന, അവരവരുടെ ഇടങ്ങളില്‍ സ്ഥാനമുള്ളവരാണ് തങ്ങളെന്നുമാണ് കരീന വിലയിരുത്തിയത്. കരീനയെയായിരുന്നു ആദ്യം ഹീറോയിന്‍ സിനിമയില്‍ നായികയായി തിരഞ്ഞെടുത്തത്. എന്നാല്‍ ബോഡിഗാര്‍ഡ്, റാവണ്‍, ഏജന്റ് വിനോദ്, ഏക് മേം ഓര്‍ ഏക് തു, ദുവന്‍ എന്നീ ചിത്രങ്ങളില്‍ തിരക്കായതിനാല്‍ കരീനയ്ക്ക് ഡേറ്റില്ലായിരുന്നു. തുടര്‍ന്ന് ഐശ്വര്യ നായികയായി പത്തുദിവസം പിന്നിട്ടപ്പോഴേക്കും ഐശ്വര്യ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കുകയും ചിത്രീകരണം നിര്‍ത്തിവയ്ക്കുകയും ചെയ്തു.
തുടര്‍ന്നായിരുന്നു കരീന വീണ്ടും ഹീറോയിന്‍ നായികയായത്. ബോളിവുഡില്‍ ഒരു നടിക്ക് ലഭിക്കുന്ന ഏറ്റവും കൂടിയ പ്രതിഫലത്തിനായിരുന്നു കരീനയെ കരാര്‍ ചെയ്തത്. എട്ടുകോടി രൂപയാണെന്നായിരുന്നു സൂചനകള്‍. എന്നാല്‍ പണം തന്റെ കാര്യത്തില്‍ പ്രധാനമല്ലെന്നും ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്നത് ലഭിക്കുന്നു എന്നുമാണ് കരീന വ്യക്തമാക്കിയത്. തുടര്‍ന്ന് ഐശ്വര്യ കൈപ്പറ്റിയ ടോക്കണ്‍ അഡ്വാന്‍സ് തിരികെ നല്‍കുകയും തന്റെ പേരും ദൃശ്യങ്ങളും ഹീറോയിന്റെ പബ്ളിസിറ്റിക്ക് ഉപയോഗിക്കരുതെന്നും കാണിച്ച് നിര്‍മ്മാതാവിന് നോട്ടീസ് അയച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല