ഗര്‍ഭവാര്‍ത്തകള്‍ക്കും പ്രസവവാര്‍ത്തകള്‍ക്കും പിന്നാലെ ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് തിരിച്ചുവരവാണ് ബോളിവുഡില്‍ ഇപ്പോഴത്തെ വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. അധികം വൈകാതെ തടിയെല്ലാം കുറച്ച് ഐശ്വര്യ തിരിച്ചെത്തുമെന്നാണ് കേള്‍ക്കുന്നത്.
തിരിച്ചുവരവ് ഗംഭീരമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തനൊപ്പം കൊച്ചടിയാനിലൂടെയാണത്രേ ഐശ്വര്യയെത്തുന്നത്. ഐശ്വര്യ തിരിച്ചെത്തുന്നത് സഞ്ജയ് ലീല ബന്‍സാലി ഷാരൂഖിനെ നായകനാക്കിയെടുക്കുന്ന ചിത്രത്തിലൂടെയാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്തകള്‍ രജനിയോടൊപ്പം സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന 3ഡി ആനിമേഷന്‍ ചിത്രമായ കൊച്ചടിയാനിലൂടെ തിരികെയെത്തുമെന്നാണ്.
ചിത്രത്തിലെ ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സായിരിക്കും ഐശ്വര്യയുടേതെന്നാണ് വിവരം. ബച്ചന്‍-രജനി ബന്ധങ്ങള്‍ വളരെ ഊഷ്മളമാണെന്നതിനാലും പ്രസവത്തിനുശേഷം ഉടനെതന്നെ വന്‍പ്രോജക്ടുകള്‍ സ്വീകരിക്കുന്നില്ലെന്നതിനാലുമാണ് കൊച്ചടിനായിനില്‍ ഐശ്വര്യയെത്തുന്നതെന്നാണ് കേള്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല