ഐശ്വര്യാ റായിയുടെ സൌന്ദര്യത്തെയും അഭിനയത്തെയും വാനോളം പുകഴ്ത്തുന്നവരുടെ ശ്രദ്ധയ്ക്ക്. ഐശ്വര്യയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് ഒരു പ്രശസ്തന്‍ ഇതാ വിമര്‍ശിക്കുന്നു. ഐശ്വര്യ അതീവ സുന്ദരിയാണെന്നും എന്നാല്‍ അഭിനയിക്കാന്‍ കൊള്ളില്ലെന്നും പ്രശസ്ത കനേഡിയന്‍ കോമഡിതാരവും പാതി ഇന്ത്യന്‍ വംശജനുമായ റസല്‍ പീറ്ററാണ് പറഞ്ഞത്.
തന്റെ നര്‍മ്മ സംഭാഷണത്താല്‍ എല്ലാവരെയും ചിരിപ്പിക്കുന്ന റസല്‍ എന്നാല്‍ താന്‍ വളരെ കാര്യമായാണ് ഈ നിരീക്ഷണം നടത്തിയതെന്ന് പറയുന്നു. ഐശ്വര്യയുടെ സിനിമാ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ഒരു നല്ല നടിയെന്ന നിലയില്‍ ഐശ്വരയ ഒന്നും ചെയ്തിട്ടില്ലെന്നും എന്നാല്‍ അവര്‍ വളരെ സുന്ദരിയാണെന്നും റസല്‍ പറഞ്ഞത്.
ഐശ്വര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ റസല്‍ ആദ്യം അഭിനന്ദനം അറിയിച്ചത് അഭിഷേക് ബച്ചനെയാണ്. കാരണം ഇത്ര മോശം അഭിനയം കാഴ്ചവെക്കുന്ന ഐശ്വര്യയെ കൂടുതല്‍ ബോറാകാന്‍ അനുവദിക്കാതെ വീട്ടിലിരുത്തിയതിനാണ് ആ അഭിനന്ദനമെന്നും വ്യക്തമാക്കി. താന്‍ ബോളിവുഡ് സിനിമകള്‍ കാണാറില്ലെന്നും റസല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല