ഒരിടവേളയ്‌ക്ക് ശേഷം ബോളിവുഡ് താരറാണി ഐശ്വര്യറായ് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു. അമ്മയായതിനുശേഷം ഐശ്വര്യാ റായ് ആദ്യമായി അഭിനയിക്കുന്ന ചിത്രത്തില്‍ ഷാരൂഖാനാണ് നായകന്‍. ഹാപ്പി ബര്‍ത്ത് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ശ്രീറാം രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സയന്‍സ് ഫിക്‌ഷന്‍ സിനിമയായ ഹാപ്പി ബര്‍ത്ത് ഡേ ശ്രീറാം നേരത്തെ തന്നെ പദ്ധതിയിട്ട ചിത്രമായിരുന്നു.
നേരത്തെ ഐശ്വര്യയെയും ജോണ്‍ എബ്രഹാമിനെയുമായിരുന്നു നായികാ നായകന്‍മാരായി ഉറപ്പിച്ചിരുന്നത് എന്നാല്‍ പലകാരണങ്ങള്‍ കൊണ്ടും ചിത്രം മുടങ്ങി. ചിത്രത്തിന്റെ കഥ ഇഷ്‌ടപ്പെട്ട ഐശ്വര്യ ചിത്രം ചെയ്യാമെന്ന് ഏറ്റിരുന്നതുമാണ്. എന്നാല്‍ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഐശ്വര്യയ്‌ക്ക് വെള്ളിത്തിരയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു.
2010-ല്‍ ചിത്രീകരിച്ച് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ എന്തിരന്‍, ഗുസാരിഷ്, ആക്ഷന്‍ റീപ്‌ളേ എന്നീ ചിത്രങ്ങളിലാണ് ഐശ്വര്യ റായ് അവസാനമായി അഭിനയിച്ചത്. ഏതായാലും ഐശ്വര്യ റായിയുടെ തിരിച്ചുവരവ് വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല