1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2024

സ്വന്തം ലേഖകൻ: അ‍ജ്മാനിൽ ടാക്സി നിരക്ക് കുറച്ചു. ഇന്ധന വില കുറഞ്ഞതോടെയാണ് ടാക്സി നിരക്ക് കുറച്ചിരിക്കുന്നത്. അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ടാക്സി നിരക്കിളവ്‌ സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കിലോമീറ്ററിന് 1.75 ദിർഹമായിരിക്കും ടാക്സി യാത്രക്കാർ നൽകേണ്ടത്. കഴിഞ്ഞമാസം നിരക്ക് ഇത്തിരി കൂടുതൽ ആയിരുന്നു. കിലോമീറ്ററിന് 1.80 ദിർഹമായിരുന്നു നൽകിയിരുന്നത്. കഴിഞ്ഞ മാസത്തെ നിരക്കിനേക്കാൾ ഈ മാസത്തെ നിരക്ക്. അഞ്ച് ഫിൽസാണ് കുറച്ചിരിക്കുന്നത്. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ടാക്സി നിരക്കിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, വലിയ വികസനം ലക്ഷ്യമിട്ട് ദുബായിലെ വിവിധ എമരേറ്റിൽ വലിയ വികസന പദ്ധതികൾ ആണ് കൊണ്ടു വരുന്നത്. ദുബായ് മുൻസിപാലിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. ചൊവ്വാഴ്ച വേൾഡ് ട്രേഡ് സെന്‍ററിൽ ആരംഭിച്ച പരിസ്ഥിതി, ജല, ഊർജ, സാങ്കേതികവിദ്യ പ്രദർശന മേളയിലാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്രെയിനേജ് ശൃംഖലകൾ വലിയ രീതിയിൽ വിപൂലീകരിക്കും.

മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത് 3000 കോടിയാണ്.പദ്ധതി പൂർത്തിയാകുന്നതോടെ മഴവെള്ളം മൂലം ഉണ്ടാകുന്നത് പ്രശ്നം ഒഴിവാകും. ഡ്രെയിനേജ് ശൃംഖലയുടെ ശേഷി 700 ശതമാനം വർധിക്കും. രാജ്യത്തെ മഴക്കെടുതി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് വലിയ പരിഹാരം ആയി മാറും ഇത്. കഴിഞ്ഞ വർഷം ലഭിച്ച ശക്തമായ മഴ കാരണം വലിയ പ്രതിസന്ധികൾ ആണ് സൃഷ്ട്ടിച്ചത്. പല സ്ഥലങ്ങളിലും വെള്ളം പോകാൻ സാധിക്കാത്ത രീതിയിൽ വിലിയ തടസ്സം ആണ് സൃഷ്ട്ടിച്ചത്.

ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഡ്രെെനജ് പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. മഴവെള്ളം ഒഴുക്കിവിടാനുള്ള ഡ്രെയിനേജുകളുടെ ശേഷി പ്രതിദിനം 65 മില്ലിമീറ്ററായി ഉയരും. ഒരു സംവിധാനത്തിൽ ഏകീകരിച്ച് പ്രവർത്തിക്കുന്നതിനാൽ ദുബായിൽ വെള്ളം മൂലം ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കെല്ലാം വലിയ പരിഹാരം ആയി മാറും. ദുബായ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.