സ്വന്തം ലേഖകൻ: കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിനും മുംബൈ എയർപോർട്ടിനും ഇടയിൽ ഓഗസ്റ്റ് 23 മുതൽ പുതിയ പ്രതിദിന സർവീസുമായി ഇന്ത്യൻ എയർലൈനായ ആകാശ എയർ. സർവീസ് ആരംഭിക്കാനുള്ള ആകാശയുടെ അപേക്ഷക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരം നൽകി.
കുവൈത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നേരിട്ടുള്ള വിമാനങ്ങൾ വർധിപ്പിക്കാനാണ് ഡിജിസിഎ നിരന്തരം ശ്രമിക്കുന്നതെന്നും ആകാശക്ക് അംഗീകാരം നൽകിയത് അതുപ്രകാരമാണെന്നും ഡിജിസിഎയിലെ ഫ്‌ളൈറ്റ് ഓപ്പറേഷൻസ് എയർ ട്രാൻസ്പോർട്ട് കൺട്രോളർ റാഇദ് അൽ താഹിർ കുവൈത്ത് ന്യൂസ് ഏജൻസിയെ (കുന) അറിയിച്ചു.
നിലവിൽ കുവൈത്തിനും മുംബൈയ്ക്കും ഇടയിൽ മാത്രമായിരിക്കും ആകാശ സർവീസ് നടത്തുക. എന്നാൽ താമസിയാതെ ഇന്ത്യയിലെ പല സ്ഥലങ്ങളിലുമുള്ള വിമാനത്താവളങ്ങളിലേക്കും സേവനം നടത്താൻ എയർലൈൻ പദ്ധതിയിടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല