സ്വന്തം ലേഖകൻ: ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നു. ജൂലൈ 15 മുതല്‍ മുംബൈയിൽ നിന്നും ജിദ്ദയിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്റെ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28ന് ദോഹയിലേക്കായിരുന്നു.
ജൂലൈ 15 മുതല്‍ ജിദ്ദയിലേക്ക് ആരംഭിക്കുന്ന സര്‍വീസ് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കും. ജിദ്ദ-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ 12 നേരിട്ടുള്ള സര്‍വീസുകളാണ് ആകാശ എയര്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അഹമ്മദാബാദില്‍ നിന്ന് ആഴ്ചയില്‍ രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.
വൈകാതെ കേരളത്തിലേക്കും സര്‍വീസ് തുടങ്ങുമെന്നാണ് പ്രതിക്ഷിക്കുന്നത്. വർധിച്ചു വരുന്ന സന്ദര്‍ശകരുടെ എണ്ണമാണ് സൗദി അറേബ്യയിലേക്ക് സർവീസുകള്‍ ആരംഭിക്കുവാന്‍ വിമാനകമ്പനികള്‍ക്ക് പ്രചോദനമാകുന്നത്. തലസ്ഥാനമായ റിയാദിലേക്ക് സര്‍വീസുകള്‍ വൈകാതെ ഷെഡ്യൂള്‍ ചെയ്യുമെന്നും കമ്പനി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല