സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ കേള്‍ക്കുന്നത്…’ ആകാശവാണി ഡല്‍ഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്തകള്‍ നിര്‍ത്തുന്നു. മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലുള്ള ആകാശവാണി വാര്‍ത്തകളുടെ സംപ്രേഷണം നിര്‍ത്തുന്നു. ഇതുവരെ ഡല്‍ഹിയില്‍നിന്ന് സംപ്രേഷണം ചെയ്തിരുന്ന പ്രാദേശികവാര്‍ത്തകള്‍ മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നു സംപ്രേഷണം ചെയ്യണമെന്നാണ് നിര്‍ദേശം.
മലയാളത്തിനു പുറമെ, അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ വാര്‍ത്തകളുടെ സംപ്രേഷണമാണ് നിര്‍ത്തുന്നത്. മലയാളം തിരുവനന്തപുരത്തു നിന്നും അസമീസ് ഗുവാഹാട്ടി, ഒഡിയകട്ടക്ക്, തമിഴ് ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും സംപ്രേഷണം ചെയ്യണമെന്ന് പ്രസാര്‍ ഭാരതി വാര്‍ത്താവിഭാഗം ഡയറക്ടര്‍ ജനറലിനുവേണ്ടി സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി.കെ. ആചാര്യ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചു.
എല്ലാ വാര്‍ത്തകളും അതതു സംസ്ഥാനങ്ങളിലേക്കുമാറ്റാനാണ് പ്രസാര്‍ഭാരതിയുടെ തീരുമാനം. ആദ്യഘട്ടമെന്ന നിലയ്ക്കാണ് മലയാളം
അടക്കമുള്ളവ മാറ്റുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല