സ്കന്തോര്പ്പ്: സ്കന്തോര്പ്പ് മലയാളികളുടെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്ന സ്കന്തോര്പ്പ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ വൈവിധ്യങ്ങളായ പരിപാടികളോട് കൂടി ഡിസംബര്‍ 27 ചൊവ്വ വൈകുനേരം നാലിന് ആശ്ബിയിലുള്ള സെന്റ് ബെര്ണാണ്ടസ് ദേവാലയ പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടുമെന്നു പ്രസിഡണ്ട് മനോജ് വാണിയപ്പുരയ്ക്കല്‍, സെക്രട്ടറി ഡൊമിനിക് കൊച്ചുമലയില്‍ എന്നിവര്‍ അറിയിച്ചു.
ബഹുമാനപ്പെട്ട റവ: ഫാ: ഗീവര്‍ഗീസ് (ലണ്ടന്‍) )ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്യും. ക്രിസ്തുമസിനോടു അനുബന്ധിച്ച് നടത്തുന്ന കരോള്‍ 23 ന് നടത്തും. ചാരിറ്റിയുടെ ഭാഗമായി നടത്തുന്ന കരോള്‍ സംഭാവന കോട്ടയം ഈ യു തോമസിന്റെ നവജേവന് ട്രസ്റ്റിന് നല്കുവാനും തീരുമാനിച്ചു.
പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മറ്റിയെ തിരഞ്ഞെടുത്തു. മജ്ഞു ഷിബു, ലീന ചാക്കോ, ജെമ്സീന, റെജി, ഷൈജു പുതുവീട്, ഷിജു കെ ഈപ്പന്, മത്തായി കുരിക്കില്‍, ബിനോ സീസര്‍, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പ്രത്യേക കമ്മറ്റികളായി ജെയിംസ് മതി, സോണി, ബന്നി പൌലോസ്, ജെറി ജോസ് തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല