1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2011

ബോളിവുഡിന്റെ ആക്‌ഷന്‍ – കോമഡി നായകന്‍ അക്ഷയ്‌കുമാറിന്റെ ഹൃദയം ഇനി കുട്ടികള്‍ക്കും പ്രായമാവരുടെയും ഹൃദയതാളത്തിനായി തുടിക്കും. മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഹാര്‍ട്ട്‌ ഇന്‍സ്‌റ്റിറ്റിയുട്ട്‌ (എ.എച്ച്‌.ഐ) തങ്ങളുടെ അംബാസിഡറായി അക്ഷയ്‌കുമാറിനെ നിയമിച്ചു. ഹൃദയസംബന്‌ധരോഗങ്ങളുമായി പിറന്നുവീഴുന്ന കുട്ടികളുടെയും പ്രായമായവരില്‍ കാണപ്പെടുന്ന ഹൃദയസംബന്‌ധമായ പ്രശ്‌നങ്ങളുടെയും പരിഹാരത്തിനായി എഎച്ച്‌ഐ ഒരുക്കുന്ന പരിപാടികളുടെ പ്രമോട്ടറായി അക്ഷയ്‌കുമാര്‍ പ്രവര്‍ത്തിക്കും.

പന്ത്രണ്ടുവയസിനു താഴെയുക്കള കുട്ടികള്‍ക്കും 65 വയസിനുമേലുള്ള മുതിര്‍ന്നവര്‍ക്കുമാണ്‌ എഎച്ച്‌ഐ `ഏഷ്യന്‍ സോവ’ എന്ന പേരില്‍ അവതരിപ്പിക്കുന്ന പദ്ധതിയിലൂടെ ചികിത്‌സപരിപാടികള്‍ നടക്കുന്നത്‌. `ഈ ടീം ഹൃദയത്തിന്റെ മിശിഹായാണ്‌. സമൂഹത്തിന്‌ കൂടുതലായി മടക്കിനല്‍കുവാന്‍ അവര്‍ ആ

ഗ്രഹിക്കുന്നു. ഇത്തരത്തിലൊരു മഹത്തരമായ കാര്യത്തിന്‌ പിന്തുണ നല്‍കാം’ `ഏഷ്യന്‍ സേവാ’ പ്രഖ്യാപനവേളയില്‍ പങ്കെടുത്ത്‌ `ഗുഡ്‌ ഹാര്‍ട്ട്‌ അംബാസിഡര്‍’ പദവി നേടിയ അക്ഷയ്‌കുമാര്‍ പറഞ്ഞു. മുംബൈയിലെ ആയിരത്തോളം വരുന്ന മെഡിക്കല്‍ റീട്ടൈയില്‍ ഡ്രഗ്‌ കെമിസ്‌റ്റ്‌ അസോസിയേഷനുമായും ഫാര്‍മസ്യൂട്ടിക്കളുമായും ചേര്‍ന്നാണ്‌ `ഏഷ്യന്‍ സേവാ’ പ്രവര്‍ത്തിക്കുകയെന്ന്‌ എഎച്ച്‌ഐ വൈസ്‌ ചെയര്‍മാന്‍ ആന്‍ഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ രമാകാന്ത്‌ പാണ്‌ഡേ പറഞ്ഞു.

ഇവരുമായി ബന്‌ധപ്പെട്ട്‌ രോഗികള്‍ക്ക്‌ തങ്ങള്‍ക്ക്‌ ആവശ്യമുള്ള മരുന്നുകള്‍ കൈയില്‍ കിട്ടത്തക്ക രീതിയിലുള്ള പ്രവര്‍ത്തനമാണ്‌ നടപ്പാക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ ബന്‌ധപ്പെടുന്നതിന്‌ 126126 ഹെല്‍പ്പ്‌ ലൈന്‍ നമ്പറും നല്‍കിയിട്ടുണ്ട്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.