സ്വന്തം ലേഖകന്‍: എന്നാലും അമ്മായിയമ്മ ഡിംപിള്‍ കമ്പാഡിയയോട് ഇങ്ങനെയൊക്കെ ചെയ്യാമോ? അക്ഷയ് കുമാറിനോട് ആരാധകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് തുടങ്ങി കനേഡിയന്‍ പൗരത്വം വരെ വിവാദ പ്രളയമാണ് താരത്തിന് ചുറ്റും. അതിനിടെ അക്ഷയ് കുമാറിന്റെ രസകരമായ ഒരു വീഡിയോ വൈറലാവുകയാണ്.
ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പുരസ്‌കാര വേദിയിലാണ് സംഭവം നടന്നത്. അക്ഷയിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ അമ്മയും പ്രമുഖ നടിയുമായ ഡിംപിള്‍ കപാഡിയയാണ് വീഡിയോയിലെ താരം. മോസ്റ്റ് സ്‌റ്റൈലിഷ് പുരസ്‌കാരം ഭര്‍തൃമാതാവില്‍ നിന്ന് ഏറ്റുവാങ്ങാന്‍ വന്ന അക്ഷയ് ഡിംപിളിനെ പറ്റിക്കുന്നതാണ് ദൃശ്യങ്ങള്‍.
‘മോസ്റ്റ് സ്‌റ്റൈലിഷ്’ എന്നെഴുതിയ ബാഡ്ജ് അക്ഷയിന്റെ കോട്ടില്‍ പിന്‍ ചെയ്ത് പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഡിംപിള്‍. പെട്ടന്ന് സൂചി കൊണ്ടു മുറിവേറ്റത് പോലെ അക്ഷയ് അഭിനയിക്കുന്നു. നെഞ്ചില്‍ ചോര പൊടിയുന്നതും കാണാം. ചോര കണ്ട ഡിംപിള്‍ കണ്ണുപൊത്തി.
കുറച്ച് സമയങ്ങള്‍ക്ക് ശേഷമാണ് ഡിംപിളിന് കാര്യം പിടിക്കിട്ടിയത്. മറ്റുള്ളവരെ പ്രത്യേകിച്ച് തന്നെ പറ്റിക്കുന്നത് അക്ഷയിന്റെ വിനോദമാണെന്ന് ഡിംപിള്‍ പറയുന്നു. ഡിംപിളിനൊപ്പം നടി സണ്ണി ലിയോണും വേദിയില്‍ ഉണ്ടായിരുന്നു. അമ്മായി അമ്മയെ ഇങ്ങനെ പറ്റിക്കരുതെന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍ ഇത് എല്ലാവരും ഒത്തു ചേര്‍ന്നു നടത്തിയ നാടകമാണെന്നും ആരോപണം ഉയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല