1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2024

സ്വന്തം ലേഖകൻ: അൽ ഐനിൽ ഇന്ന് മുതൽ പാർക്കിങ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ക്രെയിനുപയോ​ഗിച്ച് കസ്റ്റഡിയിലെടുക്കുന്ന നടപടികൾ ആരംഭിച്ചതായി അബുദബി ​ഗതാ​ഗത വകുപ്പ് അറിയിച്ചു. ഈ മേഖലയിൽ പാർക്കിങ് നിയമങ്ങൾ കർശനമാക്കിയതിന്റെ ഭാ​ഗമാണിത്.

നമ്പർ പ്ലേറ്റ്, ലൈസൻസോ ഇല്ലാത്ത വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ക്രെയിൻ ഉപയോ​ഗിച്ച് കസ്റ്റഡിയിൽ എടുക്കും അത് മാത്രമല്ല അൽ ഐൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ യാഡിലേക്ക് മാറ്റുകയും ചെയ്യും.

ഇത്തരം വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി കനത്ത പിഴയാണ് നൽകേണ്ടിവരിക. നശ്ചയിച്ച സ്ഥലത്ത് നേരായ രീതിയിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക. സ്ഥാപനങ്ങളും കമ്പനികളും പാർക്കിങ് നിയമങ്ങൾ എല്ലാ സമയത്തും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

നിരോധിത സ്ഥലങ്ങളിലും ​ഗതാ​ഗതം തടസ്സപ്പെടുത്തുന്ന രീതിയിലും വാഹനം നിർത്തിയിടാൻ പാടുള്ളതല്ല. പാർക്കിങ് നിയമങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധ്യപ്പെടുത്താൻ വർക്ക് ഷോപ്പുകൾ നടത്തുമെന്ന് അബുദബി മൊബിലിറ്റി പ്രതിനിധീകരിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്രി ആൻഡ് ട്രാൻസ്പോർട്ട് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.