സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി കരുതുന്നില്ലെന്ന് അമേരിക്ക. അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ മേധാവി ജിം മാറ്റിസ് വ്യക്തമാക്കി. ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ സ്ഥിരീകരിച്ചതുനു ശേഷമാണ് ജിം മാറ്റിസിന്റെ വെളിപ്പെടുത്തല്‍.
ഞങ്ങള്‍ ബാഗ്ദാദിയെ കൊന്നുവെന്ന് ഉറപ്പിക്കുന്നതു വരെ അയാള്‍ ജീവിച്ചിരിക്കുന്നുവെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നായിരുന്നു മാറ്റിസിന്റെ വാക്കുകള്‍. മെയില്‍ സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ഐഎസ് വൃത്തങ്ങള്‍ തന്നെയാണ് അറിയിച്ചത്. ബ്രിട്ടനിലെ സിറിയന്‍ ഒബ്‌സര്‍വേറ്ററിയാണിത് റിപ്പോര്‍ട്ട് ചെയ്തത്. ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരികയാണെന്നും ഉറപ്പിച്ചിട്ടില്ലെന്നും റഷ്യന്‍ ആര്‍മിയും പ്രതികരിച്ചു.
25 മില്ല്യണ്‍ ഡോളറാണ് അമേരിക്ക ബാഗ്ദാദിയുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് പറയുമ്പോഴും അമേരിക്കയും സ്ഥിതീകരണം നടത്തിയിട്ടില്ല. ഇറാഖിലും സിറിയയിലും ഐഎസ് പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ബാഗ്ദാദി താവളമടിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിറിയയുടെ കിഴക്കന്‍ മേഖലയായ ഇറാഖിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് ബാഗ്ദാദി അവസാന കാലത്ത് ഉണ്ടായിരുന്നത്. അവിടെ വച്ചാകും ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല