സ്വന്തം ലേഖകന്‍: ഏറെ പ്രതീക്ഷകളും വാഗ്ദാനവുമായി തുടങ്ങിയ അല്‍ജസീറയുടെ അമേരിക്കന്‍ വാര്‍ത്താ ചാനല്‍ തകര്‍ച്ചയിലേക്ക്. വാര്‍ത്താ രംഗത്തെ അമേരിക്കന്‍ ഭീമന്മാരുടെ മേധാവിത്വം അവസാനിപ്പിക്കാനെന്ന് മട്ടില്‍ ഖത്തര്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ആരംഭിച്ച അല്‍ ജസീറയുടെ അമേരിക്കന്‍ ചാനലാണ് പൂട്ടല്‍ ഭീഷണി നേരിടുന്നത്.
ചാനല്‍ ആരംഭിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ റേറ്റിംഗില്‍ അല്‍ ജസീറയുടെ സ്ഥിതി പരിതാപകരമാണ്. ലാഭത്തിന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. അതിനു പുറമെയാണ് ഒരു കേസ് ചാനലിനെ തേടിയെത്തിയത്.
തുടര്‍ന്ന് ചാനലിന്റെ തലപ്പത്തുള്ള ചിലര്‍ കൂട്ടമായി പിരിഞ്ഞു പോയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ന്യൂസ് റൂമില്‍ കടുത്ത പ്രതിസന്ധിയിലാണെന്നാണ് ചാനലിനോട് അടുപ്പമുള്ള വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഏതു നിമിഷത്തിലും ജോലി നഷ്ടപ്പെടുമെന്ന ഭയത്തിനു കീഴില്‍ ജീവിക്കാന്‍ വയ്യെന്നും അതിനാലാണ്‍ രാജി വച്ചതെന്നും ചാനലിന്റെ സീനിയര്‍ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ മാര്‍സി മക്ഗിന്നസ് വെളിപ്പെടുത്തി. ഭയത്തിന്റെ സംസ്‌കാരമാണ് ചാനലിലെന്നും അവര്‍ പറഞ്ഞു.
തൊണ്ണൂറുകളില്‍ അറബ് വാര്‍ത്താ ചാനലായി തുടങ്ങിയ അല്‍ ജസീറ പലപ്പോഴും പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നു. തുടര്‍ന്ന് ഇംഗ്ലീഷ് വാര്‍ത്താ രംഗത്തേക്ക് ചുവടുവച്ച ചാനലിന്റെ അല്‍ ജസീറ ഇംഗ്ലീഷ് മികച്ച അഭിപ്രായം നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല