സ്വന്തം ലേഖകന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധി, അല്‍ജസീറ അമേരിക്ക സംപ്രേഷണം നിര്‍ത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താ നെറ്റ് വര്‍ക്കുകളില്‍ ഒന്നായ അല്‍ജസീറ ചാനല്‍ ഏപ്രില്‍ 30 ഓടെ അമേരിക്കയില്‍ സംപ്രേക്ഷണം പൂര്‍ണമായും നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് അല്‍ജസീറ സംപ്രേക്ഷണം നിര്‍ത്തലാക്കുന്നതെന്ന് അല്‍ജസീറ അമേരിക്കയുടെ തലവന്‍ അറിയിച്ചു.
ഇതേ സമയം ഈ വാര്‍ത്താ ചാനല്‍ അടച്ചുപൂട്ടുന്നത് എല്ലാവരെയും വിഷമിപ്പിക്കുന്നു ഒന്നാണെന്ന് തങ്ങള്‍ അറിയാമെന്നും സിഇ ഒ പറഞ്ഞു. വാര്‍ത്തകല്‍ എവിടെ നിന്നായാലും ലഭ്യമാകുന്നുണ്ട്. അതിനുള്ള സൗകര്യങ്ങളും ഇപ്പോല്‍ ലഭ്യമാണെന്ന് സിഇഒ വ്യക്തമാക്കി.
ഇതേ സമയം സംപ്രേക്ഷണം നിര്‍ത്തുന്നതോടെ 700 പേരുടെ ജോലി നഷ്ടമാകും. 2013 ആണ് അമേരിക്ക ആസ്ഥാനമാക്കി അല്‍ജസീറ ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇത് 500 ബില്യണാണ് വാങ്ങിയത്.
ഖത്തര്‍ സര്‍ക്കാരിന്റെ കീഴിലുള്ള അല്‍ജസീറ മീഡിയ ഗ്രൂപ്പാണ് അമേരിക്കയിലെ ഈ ചാനലിന്റെ ഉടമകള്‍. എണ്ണവില തകര്‍ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി പറയുന്നത്. ചൊവ്വാഴ്ച എണ്ണവില ബാരലിന് 30 ഡോളറില്‍ താഴെ എത്തിയിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആദ്യമായാണ് എണ്ണ വില ഇപ്രകാരം കൂപ്പുകുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല