ഈജിപ്ത് നിരോധിച്ച മുസഌം ബ്രദര്‍ഹുഡിനൊപ്പം ചേര്‍ന്ന് രാജ്യത്തിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അല്‍ജസീറ ടെലിവിഷന്‍ ചാനലിന്റെ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ ഈജിപ്തിലെ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ടിവി പ്രൊഡ്യൂസറും കാനഡ സ്വദേശിയുമായ ഈജിപ്ത് പൗരന്‍ മുഹമ്മദ് ഫാമി, ഈജിപ്ഷ്യന്‍ ബ്യൂറോ ചീഫ് ബാഫെര്‍ മുഹമ്മദ്, അല്‍ജസീറ ഈസ്റ്റ് ആഫ്രിക്ക ലേഖകനും ആസ്‌ട്രേലിയക്കാരനുമായ പീറ്റര്‍ ഗ്രെസ്‌തെ എന്നിവരെയാണ് കോടതി ശിക്ഷിട്ടച്ചത്. ഇതില്‍ ബാഫെര്‍ മുഹമ്മദിന് ആറ് മാസം അധിക തടവ് നല്‍കിയിട്ടുണ്ട്. വെടിയുണ്ട കൈവശം വെച്ചതിനാണിത്.
ഏറെ നാള്‍ വിചാരണ തടവുകാരയി സൂക്ഷിച്ചിരുന്ന ഇവരെ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കോടതി വിചാരണ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പീറ്റര്‍ ഗ്രെസ്‌തെയെ ഈജിപ്ത് ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തിയിരുന്നു. അതുകൊണ്ട് വിധി കേള്‍ക്കാന്‍ അയാള്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല. വിചാരണയുടെ അവസാനകാലഘട്ടത്തില്‍ പീറ്ററിന്റെ അഭാവത്തിലായിരുന്നു വിചാരണ.
എന്നാല്‍, തങ്ങളെ ശിക്ഷിച്ചിരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്ന് വിചാരണ കാണുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ആര്‍ക്കും മനസ്സിലാകുമെന്ന് പീറ്റര്‍ ഗ്രെസ്റ്റെ വിധി പ്രസ്താവത്തിന് ശേഷം അല്‍ജസീറയോട് പറഞ്ഞു. ഇത്തരം വിധി പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്ന് അന്താരാഷ്ട്ര സമൂഹം ഈജിപ്തിനെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങളുടെ ജീവനക്കാരെ ശിക്ഷിച്ച കോടതി നടപടിയെ അല്‍ജസീറയും ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല