സ്വന്തം ലേഖകൻ: ജഹ്റയിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ (ഐ.സി.എ.സി) പൂർണമായും പ്രവർത്തനക്ഷമമാണെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. പാസ്പോർട്ട്, കോൺസുലാർ, വിസ, ഇസി സേവനം എന്നിവയും ഇവിടെ ലഭ്യമാണ്.
ജഹ്റ ബ്ലോക്ക് നമ്പർ 93ൽ അൽ ഖലീഫ കെട്ടിടം രണ്ടാം നിലയിലാണ് സെന്റർ. ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം. ഏപ്രിൽ ഒന്നിനാണ് ഇന്ത്യന്‍ എംബസിയുടെ പുതിയ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ ജഹ്റയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ജഹ്റയിലും അബ്ദലിയിലും താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവിധ കോണ്‍സുലര്‍, പാസ്പോര്‍ട്ട് സേവനങ്ങൾക്ക് ഈ കേന്ദ്രത്തെ സമീപിക്കാനാകും. കുവൈത്തിൽ ഇന്ത്യൻ എംബസിക്ക് കുവൈത്ത് സിറ്റി, ഫഹാഹീൽ, ജിലീബ്, ജഹ്റ എന്നിവിടങ്ങളിലായി നാല് കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളാണ് ഉള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല