1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2012

ലണ്ടന്‍ : അല്‍ക്വയ്ദ ഭീകരനെ ഒളിമ്പിക്‌സ് പാര്‍ക്കിന് സമീപത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മനുഷ്യബോംബാണന്ന് സംശയിക്കുന്നതായി എംഐ 5 പോലീസ് അറിയിച്ചു. ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്ന് അഞ്ചു പ്രാവശ്യം ഇയാള്‍ ഒളിമ്പിക്‌സ് പാര്‍ക്കിലെത്തിയതായി പോലീസ് കണ്ടെത്തി.
അഫ്ഗാനിസ്ഥാനില്‍ നിന്ന് അല്‍ ക്വയ്ദയുടെ പരിശീലനം നേടിയെന്നു കരുതുന്ന ഈ 24 കാരന്‍ ഇപ്പോള്‍ സോമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍ ഷബാബിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ബ്രട്ടീഷുകാരെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതും ഇയാളാണ്. സിഎഫ് എന്ന വിളിപ്പേരുളള ഇയാള്‍ യുകെയിലോ സോമാലിയയിലോ തീവ്രവാദ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഭീകരനെന്ന സംശയത്തെ തുടര്‍ന്ന് ടെററിസം പ്രിവന്‍ഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ മെഷേഴ്‌സ് അനുസരിച്ച് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനും രാജ്യത്ത് കൂടി സഞ്ചരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടായിരുന്നു. ഈ വിലക്ക് ലംഘിച്ച് ഏപ്രിലിനും മേയ്ക്കും ഇടയില്‍ അഞ്ച് പ്രാവശ്യം ഇയാള്‍ ഒളിമ്പിക് പാര്‍ക്കിലെത്തിയതായാണ് പോലീസ് കണ്ടെത്തിയത്. ഒളിമ്പിക് പാര്‍ക്കില്‍ കൂടി കടന്നുപോകുന്ന ലണ്ടന്‍ ഓവര്‍ ഗ്രൗണ്ട് റെയില്‍ റൂട്ട് വഴിയാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. ഒളിമ്പിക് ഗെയിംസ് സ്റ്റേഷനായ ബ്രാന്‍സ്‌ബെറി സ്റ്റേഷനില്‍ കൂടിയും കലേഡോണിയന്‍ റോഡില്‍ കൂടിയും ഇയാള്‍ ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. തീവ്രവാദികള്‍ ലക്ഷ്യമിടുന്നതില്‍ പ്രധാന സ്ഥലമായതിനാല്‍ ഇവിടെ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.
മുന്‍പ് തീവ്രവാദ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ജാമ്യം ലഭിക്കാനായി ഇലക്ട്രോണിക് ടാഗ് ധരിച്ചിരുന്നതാണ് ഇയാളുടെ സാന്നിധ്യം തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. ജിപിഎസ് സാറ്റലൈറ്റ് സാങ്കേതിക വിദ്യവഴി പോലീസ് ഇയാളുടെ നീക്കങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആവര്‍്ത്തിച്ചുളള ഇയാളുടെ നിയമലംഘനം ശ്രദ്ധയില്‍പെട്ടതും അറസ്റ്റിലായതും. 2008ലാണ് സിഎഫ് തീവ്രവാദപ്രവര്‍ത്തകനാണന്നും 2008ലെ തിവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നും കാട്ടി ഹോം സെക്രട്ടറിയായ തെരേസാ മേയ് പരാതി നല്‍കുന്നത്. ഇതേ തുടര്‍ന്ന് അറസ്റ്റിലായ ഇയാളെ വിചാരണക്കിടെ കാണാതാവുകയായിരുന്നു.
ഒളിമ്പിക്‌സ് പാര്‍ക്കിന് സമീപത്തുനിന്ന് ഇയാളെ പിടികൂടിയതോടെ പാര്‍ക്കിന് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഈ ആഴ്ച മാത്രം ഭീകരരെന്ന് സംശയിക്കുന്ന 14 പേരെ പോലീസ് കസ്‌റ്റെഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ഇസ്ലാമിലേക്ക് മതംമാറിയ ഒരു വെളളക്കാരനും ഉള്‍പ്പെടും. കിഴക്കന്‍ ലണ്ടനിലെ സ്റ്റാഫോര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒളിമ്പിക്‌സ് പാര്‍ക്കാണ് ജൂലൈ 27ന് നടക്കുന്ന ഒളിമ്പിക്‌സിന്റെ ഉത്ഘാടനചടങ്ങിന് വേദിയാകുന്നത്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷയാണ് പാര്‍ക്കിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.