ജോസഫ് കനേഷ്യസ്: സൗത്തെന്‍ഡ് ഓണ്‍ സിയില്‍ താമസിക്കുന്ന അലന്‍ ബേബിക്ക് ജിസീഎസ്‌സി പരീക്ഷയില്‍ ഉന്നത വിജയം. സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയ ബേബി ജെക്കബ് ലിസ്സി ജെകോബ് ദമ്പതികളുടെ മകനാണ് അലന്‍. നാട്ടില്‍ കോട്ടയം വൈക്കം വെള്ളൂര്‍ സ്വദേശിയാണ് ബേബി ജെകോബ് ഒരു എ സ്റ്റാര്‍ വിത്ത് ഡിസ്റ്റിക്ഷ്ന്‍ . 10 എ സ്റ്റാര്‍സ് 2 എ യും ആണ് അലന് കിട്ടിയത്.
സൗത്ത് ഏന്‍ഡ് ബോയ്‌സ് ഗ്രാമര്‍ സ്‌കൂള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആണ് അലന്‍. സൗത്ത് ഏന്‍ഡ് എയര്‍ പോര്‍ട്ടില്‍ ആണ് ബേബി വര്‍ക്ക് ചെയ്യുന്നത്. ലിസ്സി സൗത്തെന്‍ഡ് ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി നോക്കുന്നു. ക്‌നാനായക്കാര്‍ ആണ്. സ്‌കൂള്‍ ചെസ്സ് ടീം അംഗമാണ്. സൗത്ത് ഏന്‍ഡ് മലയാളി അസോസിയേഷന്‍ കള്‍ച്ചറല്‍ പ്രോഗാമുകളിലും അലന്‍ പങ്കെടുക്കാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല