സ്വന്തം ലേഖകന്‍: അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ മലയാളിയുടെ ഏക മകന്‍ മൂവാറ്റുപുഴക്കു സമീപം കാറപകടത്തില്‍ മരിച്ചു. ടോള്‍വര്‍ത്തിന് സമീപം ന്യൂ മോള്‍ഡന്‍ നിവാസിയായ മലയാളി വിദ്യാര്‍ഥി അലന്‍ ചെറിയാനാണ് കാറപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. തൊടുപുഴക്കു സമീപം അരീക്കുഴ ഒടപ്പനക്കുന്നേല്‍ സണ്ണി എന്ന് വിളിക്കുന്ന ചെറിയാന്‍ സമുവലിന്റെയും റീത്തയുടേയും ഏക മകനായ അലന് 21 വയസായിരുന്നു.
ഏതാനു ആഴ്ചകളായി നാട്ടിലുള്ള അലനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാര്‍ രാത്രി ഒമ്പതരയോടെ തൊടുപുഴ റോഡിലെ അവോലി കണ്ണമ്പുഴ പാലത്തിന് സമീപത്ത് വച്ച് മറിയുകയായിരുന്നു. അലന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് നാലു കൂട്ടുകാര്‍ക്ക് പരിക്കുണ്ട്.
അരീക്കുഴ താനംകുന്നേല്‍ ബാബുവിന്റെ മകന്‍ അജയ് (22), അല്പത്താനത്ത് ഷാജിയുടെ മകന്‍ അഖില്‍(21), പാലക്കാട്ട് സാനിയുടെ മകന്‍ എല്‍ബിന്‍(21),ആലക്കോട്ട് രാജീവിന്റെ മകന്‍ അന്‍ജിത്ത്(21) എന്നിവര്‍ക്കാണ് പരിക്ക്.
അമിത വേഗതയും മഴയുമാണ് അപകട കാരണമെന്നാണ് പോലീസ് നല്‍കുന്ന സൂചന. അപകട വിവരം അറിഞ്ഞയുടന്‍ സണ്ണിയും റീത്തയും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മാതാപിതക്കള്‍ നാട്ടിലെത്തിയ ശേഷമേ സംസ്‌കാരം സംബന്ധിച്ച തീരുമാനമുണ്ടാകൂ എന്ന് ബന്ധുക്കള്‍ അറിയിച്ചു. ന്യൂമോള്‍ഡന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു സെഹിയോണ്‍ യുകെയുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്ന അലന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല