1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2018

സ്വന്തം ലേഖകന്‍: അലാസ്‌ക തീരത്ത് ശക്തമായ ഭൂചലനം; മേഖലയില്‍ സുനാമി മുന്നറിയിപ്പ്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. റിക്ടര്‍ സ്‌കെയിലില്‍ 8.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

ഭൂകമ്പത്തെ തുടര്‍ന്ന് തിരമാലകള്‍ ഉയര്‍ന്നുപൊങ്ങുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് അവിടെനിന്ന് മാറണമെന്നും അധികൃതര്‍ അറിയിച്ചു. ഭൂചലനത്തിന്റെ തീവ്രത പരിഗണിച്ച് അലാസ്‌ക, കാനഡ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അലാസ്‌കയിലെ കൊഡിയാക് നഗരത്തില്‍ നിന്നും 280 കി.മീ തെക്ക്കിഴക്ക് ഭാഗത്തായി കടലില്‍ 25 കിമീ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇതേ തുടര്‍ന്ന് അര്‍ധരാത്രിയോടെ കോഡിയാക് നഗരത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. സുനാമി മുന്നറിയിപ്പ് പിന്‍വലിക്കും വരെ ഉയരമുള്ള സ്ഥലത്തേക്ക് മാറണമെന്ന് തീരദേശവാസികളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.