സ്പെയിനിലെ 85കാരിയായ ആല്‍ബ പ്രഭ്വി വിവാഹിതയായി. മക്കളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് തന്നെക്കാള്‍ 24 വയസിനു ഇളപ്പമുള്ള അല്‍ഫോന്‍സോ ഡയസിനെ പ്രഭ്വി വിവാഹം ചെയ്തത്. മരിയ ഡെല്‍ റൊസാരിയോ സിയന്റാന ഫിറ്റ്സ് ജയിംസ് സ്റുവര്‍ട്ട് എന്നാണ് പ്രഭ്വിയുടെ മുഴുവന്‍ പേര്. ആല്‍ബയുടെ പതിനെട്ടാമത്തെ പ്രഭ്വിയാണ് ഇവര്‍. സെവില്ലയിലെ കൊട്ടാരത്തില്‍വച്ചായിരുന്നു വിവാഹം. കാമുകനെ സ്വന്തമാക്കിയ സന്തോഷത്തില്‍ വിവാഹവേദിയില്‍ നൃത്തം ചെയ്യാനും പ്രഭ്വി മടിച്ചില്ല.
സ്പെയ്നിലെ ഏറ്റവും സമ്പത്തുള്ള സ്ത്രീകളിലൊരാളാണ് ആല്‍ബ. കൊട്ടാരങ്ങളും എസ്റേറ്റുകളും ഉള്‍പ്പെടെ 3.5 ലക്ഷം കോടി യൂറോ വിലമതിക്കുന്ന സ്വത്ത് ഇവര്‍ക്ക് ഉണ്െടന്നാണ് കണക്കുകൂട്ടുന്നത്. ഡയസിനൊപ്പമുള്ള ജീവിതത്തിനു സ്വത്തുക്കള്‍ വിലങ്ങുതടിയാവുമെന്നു ബോധ്യമായ പ്രഭ്വി ആറു മക്കള്‍ക്കുമായി സ്വത്തുക്കള്‍ വീതിച്ചുനല്‍കി. ഇതിനു ശേഷമായിരുന്നു വിവാഹം. പ്രഭ്വിയുടെ മൂന്നാമത്തെ വിവാഹമാണിത്. സാമൂഹിക സുരക്ഷാ വിഭാഗം ഓഫീസിലെ ജീവനക്കാരനും സാധാരണക്കാരനുമായ ഡയസിനെ പ്രഭ്വി വിവാഹം ചെയ്യുന്നതിനെ മക്കള്‍ എതിര്‍ത്തതിനു പ്രധാനകാരണവും സ്വത്തുക്കള്‍ തന്നെയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല