സ്വന്തം ലേഖകന്‍: വാര്‍ത്താ അവതാരകയായി ജോലി കിട്ടാന്‍ അല്‍ബേനിയന്‍ യുവതി സ്വീകരിച്ച വ്യത്യസ്തമായ വഴി, പ്രേക്ഷകരും ചാനല്‍ അധികൃതരും കണ്ണുതള്ളി. സ്‌ക്രീന്‍ ടെസ്റ്റില്‍ ചാനല്‍ മേലധികാരികളുടെയും പ്രേക്ഷകരുടേയും ‘കണ്ണുതള്ളിച്ച’ യുവതിക്ക് അപ്പോള്‍ തന്നെ ജോലിയും കിട്ടി. അല്‍ബേനിയയിലെ എങ്കി ബ്രെസാജ് എന്ന 21 വയസുകാരിയാണ് ജോലി കിട്ടാന്‍ വേറിട്ട മാര്‍ഗം സ്വീകരിച്ചത്.
അല്‍ബേനിയയിലെ ജാര്‍ ടിവിയാണ് ഒറ്റ സ്‌ക്രീന്‍ ടെസ്റ്റിലൂടെ അമ്പരപ്പിക്കുന്ന റേറ്റിങ്ങുണ്ടാക്കിയത്. സ്വന്തം കോട്ടിന്റെ ബട്ടന്‍സിടാതെ തുറന്നിട്ടായിരുന്നു ബ്രെസാജിന്റെ വാര്‍ത്ത വായന. റേറ്റിംഗ് റോക്കറ്റു പോലെ കുതിക്കുന്നത് കണ്ട ചാനല്‍ മേലധികാരികള്‍ അപ്പോള്‍ തന്നെ അപ്പോയിന്‍മെന്റ് ഓര്‍ഡറും കൊടുത്തു. ഇപ്പോള്‍ ചാനലിലെ രാജ്യാന്തര വാര്‍ത്താ പരിപാടിയുടെ അവതാരികയാണിവര്‍.
ചാനല്‍ അവതാരകയാവണമെങ്കില്‍ ധൈര്യം വേണമെന്നും വ്യത്യസ്തയാവണമെന്നും അന്തര്‍ദേശീയ മാദ്ധ്യമത്തോടുള്ള അഭിമുഖത്തില്‍ ബ്രെസാജ് പറഞ്ഞു. മാതാപിതാക്കളോട് ചോദിച്ചപ്പോള്‍ അവര്‍ക്കും വിരോധമുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. സെര്‍ബിയന്‍ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ വ്യൂചിച്ചിനെക്കുറിച്ച് അവതരിപ്പിച്ച പരിപാടിയോടെ ബ്രെസാജിന്റെ പരിപാടി വന്‍ റേറ്റിംഗിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും. അല്‍ബേനിയയിലെ ടിറാന്‍ സ്വദേശിയായ എങ്കി ബ്രെസാജ് പബ്‌ളിക് റിലേഷന്‍സ് വിദ്യാര്‍ത്ഥിയാണ്. എങ്കി ബ്രെസാജിന്റെ സ്‌ക്രീന്‍ ടെസ്റ്റിന്റെ വീഡിയോ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല