25 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ ലോകത്തിലേ ഏറ്റവും വിലയേറിയ ഭക്ഷണം കഴിക്കാം. അല്‍ബിനോ എന്നയിനം മത്സ്യത്തിന്റെ മുട്ട കൊണ്ടുണ്ടാക്കുന്ന ഒരു തരം ചമ്മന്തിയാണ് ലോകത്തെ ഏറ്റവും ഭക്ഷണം.
ഒരു ടീസ്പൂണിന് 25 ലക്ഷം ഇന്ത്യന്‍ രൂപയാണ് ചമ്മന്തിയുടെ വില.
അല്‍ബിനോ വൈറ്റ് ഗോള്‍ഡ് കവിയാര്‍ എന്നാണ് ചമ്മന്തിയുടെ ശരിക്കുള്ളാ പേര്.
അല്‍ബിനോ മത്സ്യത്തിന്റെ മുട്ടയോടൊപ്പം ഭക്ഷണത്തിന്റെ രുചിക്കായി 22 കാരറ്റ് സ്വര്‍ണവും ചേര്‍ത്താണ് ചമ്മന്തിയുണ്ടാക്കുന്നത്. അതുകൊണ്ടാണ് ഈ തീവിലയെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
സ്വര്‍ണ ചമ്മന്തി എതെങ്കിലും ഭക്ഷണശാലയില്‍ പോയി രുചിച്ചു നോക്കാമെന്ന് കരുതിയാല്‍ തെറ്റി. ലോകത്തെ മികച്ച ഭക്ഷണശാലകളിലെ തീന്‍മേശയില്‍ മാത്രമേ അല്‍ബിനോ വൈറ്റ് ഗോള്‍ഡ് കവിയാര്‍ വിളമ്പുകയുള്ളു.
ഒരു കിലോ കവിയാറിന് ഏതാണ്ട് 3 ലക്ഷം ഡോളര്‍ വിലവരും. അതായത് ഏകദേശം രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ! ഇറാനിലെ തെക്കന്‍ കാസ്പിയന്‍ കടലില്‍ മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ഒരിനം അപൂര്‍വ മത്സ്യമാണ് അല്‍ബിനോ.
റൊട്ടിക്കൊപ്പം ചേര്‍ത്ത് കഴിക്കാന്‍ ഏറ്റവും രുചികരമായ ഭക്ഷണമാണ് വൈറ്റ് ഗോള്‍ഡ് കവിയാറെന്നാണ് സ്ഥിരം തീറ്റക്കാരുടെ പക്ഷം. സ്വര്‍ണ്ണം ചേര്‍ക്കാത്ത അവിയാര്‍ ചമ്മന്തിയും ലഭ്യമാണ്. എകദേശം നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ് സ്വര്‍ണ്ണം ചേര്‍ക്കാത്ത ഒരു ടീസ്പൂണ്‍ ചമ്മന്തിയുടെ വില.
ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിലുള്ള മത്സ്യകര്‍ഷകനായ വാല്‍ട്ടര്‍ ഗ്രുല്ലും മകന്‍ പാട്രിക്കുമാണ് വൈറ്റ് ഗോള്‍ഡ് കവിയാര്‍ ആദ്യമായി പാചകം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല