ലണ്ടന്‍ : ടിവി പരിപാടികള്‍ക്കും സിനിമയ്ക്കുമിടയില്‍ മദ്യത്തിന്റെ പരസ്യം നിരോധിക്കുന്ന കാര്യം ഗവണ്മെന്റിന്റെ പരിഗണനയില്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം എംപിമാരുടെ പരിഗണനയിലാണ്. ഫ്രഞ്ച് നിയമത്തെ അനുകരിച്ചാണ് ടിവിഷോയിലും സിനിമയിലും മറ്റ് സ്പോര്‍ട്ട്സ് പരിപാടികളുടെ സ്പോണ്‍സര്‍ഷിപ്പിലും മറ്റും മദ്യത്തിന്റെ പരസ്യം നിരോധിക്കാന്‍ തീരുമാനിച്ചത്. സിഗരറ്റിന്റെ പുറത്തും മറ്റും കാണുന്നത് പോലെ മദ്യവും ആരോഗ്യത്തിന് ഹാനികരമാണന്ന മുന്നറിയിപ്പ് മദ്യത്തിന്റെ ബോട്ടിലിനു പുറത്ത് രേഖപ്പെടുത്തണമെന്ന് ഹെല്‍ത്ത് സെലക്ട് കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബോഡിങ്ങ്ടണ്സ്, ഫോസ്റ്റേഴ്സ്, ജോണ്‍ സ്മിത്ത്, ഗുന്നിസ് എന്നീ മദ്യങ്ങളുടെ പരസ്യങ്ങള്‍ ബ്രിട്ടനിലെ ടിവി പരിപാടികളുടെ ഇടയില്‍ സ്ഥിരമായി കാണിക്കാറുണ്ട്. ഇത്തരം പരസ്യങ്ങള്‍ മദ്യപാനത്തെ സംബന്ധിച്ച ഒരു പോസീറ്റീവ് സന്ദേശം നല്‍കുന്നതായി ശ്രദ്ധയില്‍ പെ്ട്ടതിനെ തുടര്‍ന്നാണ് ഇവ നിരോധിക്കാന്‍ ഗവണ്മെന്റ് നീക്കം തുടങ്ങിയത്. ഫ്രഞ്ച് നിയമം അനുസരിച്ച് തൊണ്ണൂറ് ശതമാനം കാണികളും പതിനെട്ട് വയസ്സിന് മുകളിലുളളവരാണ് എന്ന് തെളിയിച്ചാല്‍ മാത്രമേ മദ്യത്തിന്റെ പരസ്യം പ്രക്ഷേപണം നടത്താന്‍ ആവുകയുളളു. സിനിമക്കിടയില്‍ കാണിക്കുന്ന പരസ്യത്തിനും നിരോധനമുണ്ട്.
ഒരു സിനിമ കാണുന്നവരില്‍ പത്ത് ശതമാനത്തിലധികം പതിനെട്ട് വയസ്സില്‍ താഴെയുളളവരാണന്ന് തെളിയിച്ചാല്‍ മാത്രമേ ഇനി സിനിമകള്‍ക്കിടയില്‍ മദ്യത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കാനാകൂ. കുട്ടികള്‍ക്കും മറ്റുമായുളള സിനിമകള്‍ക്കിടയില്‍ മദ്യത്തിന്റെ പരസ്യം പൂര്‍ണ്ണമായും നിരോധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല