മദ്യം ശരീരത്തിന്റെ ചിലഭാഗങ്ങള്‍ക്ക് ഹാനികരമായതിനാല്‍ അത് ക്യാന്‍സറിന് കാരണമാകാനുള്ള സാധ്യത ഏറെയാണെന്ന് ശാസ്ത്രജ്ഞര്‍. മദ്യത്തിലെ എത്തനോള്‍ ഡി.എന്‍.എയെ തകരാറിലാക്കാനും അത് കോശങ്ങളില്‍ വന്‍ വ്യതിയാനമുണ്ടാക്കാനും കാരണമാകുമെന്ന് തങ്ങളുടെ പഠനത്തില്‍ തെളിഞ്ഞതായി അവര്‍ അറിയിച്ചു. മദ്യ ചൂഷണത്തെയും മദ്യാസക്തിയെയും കുറിച്ചുള്ള ദേശീയ സംഘടന സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കരളിലും മാറിടങ്ങളിലും മദ്യം വ്യാപിക്കുന്നത് ഡി.എന്‍.എയെ പുനര്‍നിര്‍മ്മിക്കുന്ന കോശങ്ങളെ തകരാറിലാക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. 1980കളില്‍ മദ്യപാനവും ക്യാന്‍സറും തമ്മിലുള്ള ബന്ധം തെളിഞ്ഞതാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ ഫിലിപ്പ് ജെ. ബ്രൂക്ക്‌സ് അറിയിച്ചു.
മദ്യം, പ്രത്യേകിച്ചും അതിലടങ്ങിയിരിക്കുന്ന എത്‌നോള്‍ ശരീരത്തിന്റെ പല ഭാഗങ്ങളും ഹാനികരമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ജനിതക വ്യതിയാനം ഉണ്ടാക്കുന്ന മദ്യം ഉപേക്ഷിക്കാന്‍ മുപ്പത് ശതമാനം ഏഷ്യക്കാരും തയ്യാറാകുന്നില്ലെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമായും ഹൃദയത്തെയും കരളിനെയും മാറിടങ്ങളെയും ബാധിക്കുന്ന ക്യാന്‍സറുകളാണ് മദ്യപാനം കൊണ്ട് ഉണ്ടാകുന്നതെന്ന് ബ്രിട്ടനിലെ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ ഒലിവര്‍ ചൈല്‍ഡ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല