ആള്‍ഡര്‍ഷോട്ട് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോട് അനുബന്ധിച്ചുളള സ്‌പോര്‍ട്‌സ് ഡേ ആവേശമായി. മാനര്‍ പാര്‍ക്കില്‍ നടത്തിയ സ്‌പോര്‍ട്‌സ് ഡേയില്‍ പ്രതീക്ഷിച്ചതിലും അധികം പങ്കാളിത്തമുണ്ടായതായി സംഘാടകര്‍ അറിയിച്ചു. ഓട്ടമത്സരം, കബിഡി കളി, ഫുട്‌ബോള്‍, കുട്ടികള്‍ക്കായുളള കായിക മത്സരങ്ങള്‍ എന്നിവയായിരുന്നു അംഗങ്ങള്‍ക്കായി സംഘടിപ്പിച്ചിരുന്നത്.
ആള്‍ഡര്‍ഷോട്ട് മലയാളി അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച നടക്കും. ആള്‍ഡര്‍ഷോട്ടിലെ എല്ലാ മലയാളികളേയും ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല