സ്വന്തം ലേഖകൻ: ഷൂട്ടിങ്ങിനിടെ നായക നടന്‍റെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. വെടിയേറ്റ് ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റിട്ടുണ്ട്. മുതിര്‍ന്ന നടന്‍ അലെക് ബാള്‍ഡ്‌വിന്നിന്‍റെ തോക്കില്‍ നിന്നാണ് ഇവർക്ക് പരിക്കേറ്റത്. ന്യൂ മെക്സിക്കോയിൽ റസ്റ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് അപകടം.
വെടിയേറ്റ ഹലൈനയെ ഹെലികോപ്റ്ററിൽ ന്യൂമെക്‌സിക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍ നിന്നാണ് ഇരുവർക്കും വെടിയേറ്റത്.
ബാൾഡ് വിന്നിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാൽ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല