ഇക്കഴിഞ്ഞ വ്യാഴാഴ്ച ബിര്‍മിംഗ് ഹാമില്‍ മരണമടഞ്ഞ അലീന മോളുടെ ഫ്യുണറല്‍ സര്‍വീസ് ഇന്ന് (മാര്‍ച്ച്10 വ്യാഴാഴ്ച ) വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ വൂളി കാസില്‍ അവര്‍ ലേഡി ആന്‍ഡ് സെന്‍റ് റോസ് ഓഫ് ലിമ കാത്തലിക് ചര്‍ച്ചില്‍ നടക്കും.
കാത്തലിക് ചര്‍ച്ച് വികാരി ഫാ ഗാരി ബക്ബിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. തുടര്‍ന്ന് കോര്‍ എപിസ്കോപ ഫാ എല്‍ദോസ് കവുങ്ങുംപിള്ളിയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ ഉണ്ടായിരിക്കും.ഈ സമയത്ത്
അലീനയെ അവസാനമായി കാണാനുള്ള അവസരം ഉണ്ടായിരിക്കും.
വെള്ളിയാഴ ഉച്ചയ്ക്കുള്ള എമിരേറ്റസ് വിമാനമാര്‍ഗം നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ശനിയാഴ്ച്
തന്നെ സംസ്ക്കരിക്കാനാണ് ആലോചിക്കുന്നത്. സെന്‍റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയും വൈസ് പ്രസിഡന്ടുമായിരുന്ന ബിജു വര്‍ഗീസിന്റെയും ഷെമിയുടെയും മൂത്ത മകള്‍ ആയിരുന്നു അലീന. ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തു കുറുപ്പംപടി , വായിക്കര ചാമക്കാട്ട് കുടുംബാംഗമാണ് ബിജു.
പള്ളിയുടെ വിലാസം
Our Lady and St Rose of Lima Catholic Church
Gregory Avenue
Weoley Castle
Birmingham
West Midlands
B29 5DY
ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍
അലീനയ്ക്ക് ആദരാഞ്ജലികളുമായി സുഹൃത്തുക്കളും സ്കൂള്‍ അധികൃതരും.
ഈ പുഞ്ചിരി നമുക്ക് അന്യമായിരിക്കുന്നു ….അലീനയുടെ ഓര്‍മച്ചിത്രങ്ങളിലൂടെ …….
ബിര്‍മിംഗ്ഹാമില്‍ മലയാളി പെണ്‍കുട്ടി ബസില്‍ കയറവേ വീണു മരിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല