പ്രസ്റ്റണ്‍:സീറോ മലബാർ സഭക്കായി ലഭിച്ച യുറോപ്പിലെ പ്രഥമ ഇടവകകളുടെ ഔപചാരികമായ ഉദ്ഘാടനവും,ദേവാലയത്തിൻറെ പുനസമർപ്പണവും നിർവ്വഹിക്കുന്നതിനായി സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് ഒക്ടോബർ മാസം 3 നു ശനിയാഴ്ച പ്രസ്റ്റനിൽ എത്തിച്ചേരുന്നു.ലങ്കാസ്റ്റർ റോമൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് മൈക്കിൾ കാമ്പെലിന്റെ പ്രത്യേക ചർച്ചകൾക്കും,ഹാർദ്ധവമായ ക്ഷണ പ്രകാരവുമാണ് മേജർ ആർച്ചു ബിഷപ്പ് പ്രസ്റ്റണ്‍ സന്ദർശിക്കുന്നത്.
ലങ്കാസ്റ്റർ റോമൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര് മൈക്കിൾ തന്റെ രൂപതയിലെ മുഴുവൻ വിശ്വാസി സമൂഹവും മേജർ ആര്ച്ചുബിഷപ്പിനെ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്നതായി അറിയിച്ചു.ലങ്കാസ്റ്ററിലെ ആത്മീയ പ്രവർത്തനങ്ങളിലും,സാമൂഹ്യ പ്രതിബദ്ധതകളിലും വിശ്വാസ പ്രഘോഷണത്തിലും ജീവിത സാക്ഷികളായി രൂപതയിൽ നിറഞ്ഞു നിൽക്കുന്ന സീറോ മലബാർ സമൂഹത്തിനുള്ള സ്നേഹോപഹാരമായി യുറോപ്പിലെ മണ്ണിൽ മാർത്തോമാ വിശ്വാസ വിപ്ലവത്തിനു തുടക്കം കുറിക്കുവാൻ മഹാ അനുമതി നൽകിയ അഭിവന്ദ്യ മെത്രാൻ കാംപെൽ സീറോ മലബാർ സഭയുടെ അഭ്യുദയകാംക്ഷി കൂടിയാണ്.
സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ പദവിയിൽ ഉപവിഷ്ടനായ ശേഷം ആദ്യമായി യു കെ യിൽ ഔദ്യോഗിക കർമ്മത്തിനായി വരുവാനുള്ള തീരുമാനം എടുത്തതു തന്റെ ക്ഷണത്താലാണെന്നതിൽ മാർ കാംപെൽ തനിക്കുള്ള അകൈതവമായ ക്രുതാർത്ഥത ആലഞ്ചേരി പിതാവിനെ നേരിട്ടറിയിച്ചു കഴിഞ്ഞു.ബിഷപ്പ് മൈക്കിൾ സഭക്കായി ചെയ്ത സേവനങ്ങൾക്ക് പ്രത്യേകം നന്ദി അറിയിച്ച കർദ്ധിനാൽ പിതാവിനോടൊപ്പം സമയം ചിലവഴിക്കുന്നതാണ്.
യു കെ യിലെ മുഴുവൻ വിശ്വാസി സമൂഹത്തെയും ഈ അനുഗ്രഹ അഭിമാന മുഹൂർത്തത്തിലേക്ക് സ്നേഹാദരത്തോടെ ക്ഷണിച്ചുകൊള്ളുന്നതായി ബിഷപ്പ് മൈക്കിളും,ഇടവക വികാരി ഫാ മാത്യു ജേക്കബ് ചൂരപൊയികയിലും,പ്രസ്റ്റൻ സീറോ മലബാർ സമൂഹവും അറിയിച്ചു,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല