സ്വന്തം ലേഖകന്‍: ‘സ്വഭാവദൂഷ്യം അലങ്കാരമാക്കിയ അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നു,’ മീ റ്റൂ ആരോപണങ്ങളില്‍ കുടുങ്ങിയ അലസിയര്‍ക്കെതിരെ ആഷിഖ് അബു. അലന്‍സിയര്‍ക്കെതിരേ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയ സംവിധായകന്‍ ആഷിഖ് അബു അലന്‍സിയറുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് ഫെയ്?സ്ബുക്കില്‍ കുറിച്ചു.
നടന്‍ അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന നടി ദിവ്യ ഗോപിനാഥിന്റെ ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. ദിവ്യയുടെ ആരോപണം ശരിവച്ച് സംവിധായകന്‍ ജുബിതും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അലന്‍സിയര്‍ക്കെതിരേ വേറെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം.
ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
നടന്‍ അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപ്പെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു. ദിവ്യക്ക് അഭിവാദ്യങ്ങള്‍!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല