സ്വന്തം ലേഖകന്‍: ആലെപ്പോയില്‍ സ്ഥിതി അതീവ ഗുരുതരം, ഭാര്യയേയും സഹോദരിമാരേയും കൊല്ലാന്‍ അനുമതി തേടി പുരുഷന്മാര്‍. വിമതരെ തുരത്താനെന്ന പേരില്‍ സാധാരണക്കാര്‍ക്കുമേല്‍ സംഹാര താണ്ഡവം നടത്തുന്ന ബശ്ശാര്‍ അല്‍അസദിന്റെ സൈന്യത്തിന്റെ ക്രൂരപീഡനം ഏറ്റുവാങ്ങാനാവാതെ പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരേയും സഹോദരിമാരേയും കൊല്ലാന്‍ മതപണ്ഡിതരുടെ അനുമതി തേടുന്നതായാശ്ശ്ണ് റിപ്പോര്‍ട്ടുകള്‍.
സിറിയന്‍ സൈന്യത്തിന്റെ അക്രമണത്തില്‍ കുട്ടികളും മുതിര്‍ന്നവരും മരിച്ചുവീണുകൊണ്ടിരിക്കുന്ന അലപ്പോയില്‍ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാന്‍ പോലും അനുമതി തേടി പിതാക്കള്‍ മതപണ്ഡിതരെ സമീപിക്കുന്നതായും സൂചനയുണ്ട്. സിറിയന്‍ പ്രസിഡന്റ് ബശാര്‍ അസദിന്റെ കീഴിലുള്ള സൈന്യത്തിന്റെയോ സഖ്യകക്ഷികളായ ഹിസ്ബുല്ലയുടെയോ ഇറാന്‍ മിലീഷ്യയുടെയോ കൈയിലകപ്പെട്ടാല്‍ അവര്‍ തങ്ങളുടെ മക്കളെ ബലാല്‍സംഗം ചെയ്യുമെന്നതുകൊണ്ടാണ് കുട്ടികളെയും ഭാര്യമാരെയും കൊല്ലാന്‍ സിറിയയിലെ പുരുഷന്‍മാര്‍ മതവിധി തേടുന്നത്.
സിറിയന്‍ സൈന്യത്തിന്റെ കൈയാല്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നതിനുമുമ്പ് ആത്മഹത്യ ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടികളുടെ ഫേസ്ബുക് പോസ്റ്റും പുറത്തുവന്നിട്ടിട്ടുണ്ട്. മതവിധി തേടിയുള്ള ട്വീറ്റുകള്‍ തനിക്ക് ലഭിച്ചതായി പ്രമുഖ സിറിയന്‍ പണ്ഡിതനും നിലവില്‍ ലണ്ടനില്‍ കഴിയുകയും ചെയ്യുന്ന മുഹമ്മദ് അല്‍ യാക്കൂബ് സാക്ഷ്യപ്പെടുത്തുന്നു.
സിറിയന്‍ സൈനികരുടെയും സഖ്യകക്ഷികളുടെയും ഉപരോധത്തില്‍ 50,000 സാധാരണക്കാരാണ് കിഴക്കന്‍ അലപ്പോയില്‍ നരകയാതന അനുഭവിക്കുന്നത്. ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ല ഉപരോധ മേഖലകളില്‍ കൂട്ടക്കൊലകള്‍ നടത്തുകയാണെന്ന് സന്നദ്ധ പ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല