സ്വന്തം ലേഖകന്‍: ഭൂമിയിലെ നരകമെന്ന് ഇതിനകം തന്നെ പേരുവീണ സിറിയയിലെ അലെപ്പോയില്‍ നിന്ന് അടുത്ത ഞെട്ടിക്കുന്ന ദൃശ്യവും പുറത്ത്. ആശുപത്രിയില്‍ പരിക്കേറ്റ അഞ്ചു വയസുകാരന്‍ ശസ്?ത്രക്രിയ ചെയ്യുന്നതിനിടെ അനസ്?തേഷ്യ ലഭിക്കാത്തതിനാല്‍ ഖുര്‍ആന്‍ ചൊല്ലി വേദന മറക്കാന്‍ ശ്രമിക്കുന്നതാണ് പുതിയ വാര്‍ത്ത. ഈ വാര്‍ത്ത വായിക്കുന്നതിനിടെ തുര്‍ക്കി ?ടിവി?യിലെ അവതാരകര്‍ പൊട്ടിക്കരയുന്നതും ലോകത്തെ ഞെട്ടിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചു വയസ്സുകാരനെ അനസ്‌തേഷ്യയില്ലാതെ ശസ്ത്രക്രിയക്കു വിധേയനാക്കുന്ന വീഡിയോ പകര്‍ത്തിയത് ഒരു ആശുപത്രി ജീവനക്കാരന്‍ തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖുര്‍ആന്‍ വചനകള്‍ ഉറക്കെ ഉരുവിട്ട് വേദന മറക്കാന്‍ ശ്രമിച്ച കുരുന്നിന്റെ വിവരം ലോകത്തെ അറിയിക്കുമ്പോള്‍ വാര്‍ത്ത വായിക്കുകയാണെന്നതു പോലും ഓര്‍ക്കാതെ അവതാരകന്‍ തുര്‍ഗായ് ഗ്യൂലര്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.
സിറിയയിലെ വിമതമേഖലകളില്‍ മരുന്നും മറ്റ് അത്യാവശ്യ ആശുപത്രി ഉപകരണങ്ങളും വിതരണം ചെയ്യാന്‍ സിറിയന്‍ സേനയും റഷ്യന്‍ സേനയും അനുവദിക്കുന്നില്ലെന്ന് ഈ മാസമാദ്യം ഐക്യരാഷ്ട്ര സഭ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇദ്?ലിബ്? ??പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ഷിയ നഗരങ്ങളായ അല്‍ ഫൗവ–കെഫ്?രിയ ഗ്രാമങ്ങളിലെ പരിക്കേറ്റവരെ ഒഴിപ്പിച്ചതിന് ?ശേഷം അലപ്പോയില്‍ നിന്ന്? ആളുകളെ ??ഒഴിപ്പിച്ചാല്‍ മതിയെന്നാണ്? ?സിറിയന്‍ സൈനികരുടെ നിലപാട്?.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല