സ്വന്തം ലേഖകന്‍: അലെപ്പോയിലെ കുട്ടികള്‍ക്ക് അവരുടെ കോമാളി മനുഷ്യനെ നഷ്ടമായി, ക്ലൗണ്‍ മാന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അനസ് അല്‍ ബാഷ എന്ന സന്നദ്ധ പ്രവര്‍ത്തകനാണ് കോമാളിയായി വേഷമിട്ട് അലെപ്പോയിലെ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ചൊവ്വാഴ്ച അലെപ്പോയുടെ കിഴക്കന്‍ മേഖലയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിലാണ് അനസ് കൊല്ലപ്പെട്ടതെന്ന് കരുതുന്നു.
യുദ്ധത്തില്‍ പെട്ടവര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്ന സ്പെയ്സ് ഫോര്‍ ഹോപ് എന്ന സംഘടനയുടെ ഡയറക്ടറായിരുന്നു 24 കാരനായ അനസ്. ആഭ്യന്തരയുദ്ധം കലുഷിതമായതോടെ ബോംബാക്രമണത്തില്‍ 12ഓളം സ്കൂളുകളാണ് ഇവരുടെ സംഘടന നിര്‍മ്മിച്ചു കൊടുത്തിട്ടുള്ളത്. കിഴക്കന്‍ അലെപ്പോയില്‍ നാല് പുനരധിവാസ കേന്ദ്രങ്ങളും ഇവര്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് വേണ്ട കൗണ്‍സിലിങ്ങ് നടത്തുകയും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 365 ഓളം കുട്ടികള്‍ക്കാവശ്യമായ സാമ്പത്തീക സഹായവും നല്‍കിയിരുന്നു.
കുട്ടികള്‍ക്ക് ഒരു സുഹൃത്തിനെപ്പോലെ സഹായം നല്‍കാനും കൈ പിടിച്ചുനടത്താനും എപ്പോഴും സന്നദ്ധനായിരുന്നു അനസ്. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് അനസിന്റെ കുടുംബം അലെപ്പോയില്‍ നിന്നും പലായനം ചെയ്തിരുന്നു. എന്നാല്‍ ആളുകളുടെ ദുരിതം കണ്ട് അനസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി നാട്ടില്‍ തന്നെ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കിഴക്കന്‍ ആലപ്പോയുടെ പകുതിയും സിറിയന്‍ സൈന്യം പിടിച്ചെടുത്തതയാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആലപ്പോയുടെ മുഴുവന്‍ നിയന്ത്രണവും സിറിയന്‍ സൈന്യത്തിന്റെ കീഴിലാകുമെന്നു സൈനിക മേധാവി ജനറല്‍ സമീര്‍ സുലൈമാന്‍ പറഞ്ഞു. വിമതമേഖലയില്‍ സിറിയന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം തുടരുകയാണ്.
പ്രദേശത്ത് 250,000തോളം അളുകളാണു ദുരിതം അനുഭവിക്കുന്നത്. സൈന്യവും വിമതരുമായുള്ള ഏറ്റുമുട്ടല്‍ രുക്ഷമായതോടെ കിഴക്കന്‍ ആലപ്പോയില്നിന്നുള്ള അഭായര്‍ഥി പ്രവാഹവും ശക്തമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല