സ്വന്തം ലേഖകൻ: ഓൺലൈനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തട്ടിപ്പിനിരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് സിവിൽ വ്യോമയാന അതോറിറ്റി മുന്നറിയിപ്പ് നൽകി. റിസർവേഷൻ വ്യവസ്ഥകൾ കൃത്യമായി പരിശോധിക്കണമെന്നും ടിക്കറ്റ് കൈകാര്യം ചെയ്യുന്ന ഓഫിസുകൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും യാത്രക്കാരോട് നിർദേശിച്ചു.
വേനലവധിക്കാലത്ത് യാത്രക്കാർ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്തതിലൂടെ ട്രാവൽ ആൻഡ് ടൂറിസം ഓഫിസ് വഴിയുള്ള ബുക്കിങ്ങിൽ 25 മുതൽ 30 വരെ ശതമാനം കുറവുണ്ട്. വിലക്കുറവും ഇന്റർനെറ്റ് സംവിധാനങ്ങളുടെ വ്യാപനവുമാണ് ഓൺലൈൻ ബുക്കിങ്ങിന്റെ പ്രചാരം വർധിപ്പിച്ചത്.
അതേസമയം, ഓൺലൈൻ ബുക്കിങ്ങുകളുടെ വർധനവ് ഓഫിസുകളുടെ നിലനിൽപിനെ ബാധിക്കില്ലെന്നും വിശ്വാസ്യത, കൃത്യത, ഉത്തരവാദിത്തം, കൈകാര്യം ചെയ്തുള്ള പരിചയം എന്നിവയാണ് ഓഫിസുകളുടെ മേന്മയെന്നും ട്രാവൽ, ടൂറിസം കമ്പനി പ്രതിനിധികൾ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല