
സ്വന്തം ലേഖകൻ: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. രാജ്യത്ത് അപൂർവ്വമായി കാണപ്പെടുന്നതും ചെള്ള് പനിക്ക് സമാനമായതുമായ ബാക്ടീരിയൽ രോഗമണ് മ്യൂറിൻ ടൈഫസ്. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സാധാരണ കേരളത്തിൽ കണ്ടുവരുന്ന ചെള്ള് പനി അടക്കമുള്ളവരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു.തുടർന്ന് സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത് .
ശരീര വേദനയും വിശപ്പില്ലായ്മയും തളർച്ചയും കാരണം സെപ്റ്റംബർ 8നാണ് 75 കാരൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനകളിൽ കരളിനെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതായും കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല