സ്വന്തം ലേഖകന്‍: ലൈംഗികാരോപണവും രാജിയും; സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് അലക്‌സ് സാല്‍മണ്ട്. ലൈംഗികാരോപണം നേരിടുന്ന സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്.എന്‍.പി) നേതാവ് അലക്‌സ് സാല്‍മണ്ട് രാജിവെച്ചതോടെ പാര്‍ട്ടി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മാറിനില്‍ക്കാനാണ് സ്‌കോട്ടിഷ് മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ കൂടിയായ അലക്‌സിന്റെ തീരുമാനം.സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററും എസ്.എന്‍.പി നേതാവുമായ നികളസ് സ്റ്റര്‍ജന്‍ രാജി സ്വീകരിച്ചു.
മുന്‍ സഹപ്രവര്‍ത്തകരാണ് സാല്‍മണ്ടിനെതിരെ ആരോപണങ്ങളുായി രംഗത്തുവന്നത്. ആരോപണങ്ങള്‍ അലക്‌സ് തള്ളിയിരുന്നു. മൂന്നുപതിറ്റാണ്ടിലേറെയായി പാര്‍ട്ടിയിലെ അധികാര കേന്ദ്രങ്ങളില്‍ പ്രധാനിയാണ് സാല്‍മണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല