സ്വന്തം ലേഖകന്‍: പാകിസ്താനെ മോശമായി ചിത്രീകരിക്കുന്നു; ആലിയ ഭട്ട് ചിത്രത്തിന് പാക് സെന്‍സര്‍ബോര്‍ഡിന്റെ വിലക്ക്. ആലിയ ഭട്ട് നായികയായെത്തുന്ന പുതിയ ചിത്രം റാസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാക് സൈനിക ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുന്ന കശ്മീരി യുവതി സെഹ്മത്തിന്റെ വേഷമാണ് ആലിയയ്ക്ക്.
വിവാഹശേഷം ഇന്ത്യന്‍ ചാരയായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതയാകുന്ന സെഹ്മതിന്റെ ജീവിതത്തിലെ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളാണ് റാസിയുടെ ഇതിവൃത്തം.ഹരീന്ദര്‍ സിക്കയുടെ കോളിങ് സെഹ്മത് എന്ന നോവലിനെ ആസ്പദമാക്കിയാണ് റാസി എന്ന ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍, വിവാദ ഉള്ളടക്കവും പാകിസ്താനെ മോശമായി ചിത്രീകരിക്കുന്നുവെന്നും കാണിച്ച് സെന്‍സര്‍ ബോര്‍ഡാണ് പാകിസ്താനില്‍ ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ഉത്തരവിറക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിലെ വിവാദ ഉള്ളടക്കം കാരണം ചിത്രം വിതരണം ചെയ്യാന്‍ പാകിസ്താനില്‍ നിന്നും ഒരു വിതരണ കമ്പനിയും മുന്നോട്ട് വന്നിട്ടില്ല. ഇത്തരത്തില്‍ വിവാദ ഉള്ളടക്കമുള്ള ചിത്രങ്ങള്‍ ഇന്ത്യയിയില്‍ നിന്നും വീണ്ടും നിര്‍മിക്കുന്നതില്‍ തങ്ങള്‍ നിരാശരാണെന്നും ആലിയയുടെ കഥാപാത്രത്തെ കുറിച്ച് തങ്ങളെല്ലാം ബോധവാന്മാരാണെന്നും അതിനാല്‍ തന്നെ റാസി വിതരണത്തിനെടുക്കാന്‍ ആരും തന്നെ തയ്യാറല്ലെന്നും വിതരണകമ്പനി ഉടമകള്‍ വ്യക്തമാക്കിയതായി പാക് മാധ്യമമായ ഡെയിലി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല