സ്വന്തം ലേഖകന്‍: ആലീസിന്റെ അത്ഭുത ലോകം, ആദ്യ പ്രതി ലേലത്തിന്, വില 30 ലക്ഷം ഡോളര്‍. ലോകമെങ്ങുമുള്ള വായനക്കാരെ അത്ഭുത ലോകത്തേക്ക് കൈ പിടിച്ചുകൊണ്ടുപോയ ചിത്രകഥ ആലീസ് അഡ്വഞ്ചേഴ്‌സ് ഇന്‍ വഡര്‍ലാന്റിന്റെ 1865 ല്‍ പുറത്തിറങ്ങിയ ആദ്യ പ്രതിയാണ് ലേലത്തിന് എത്തിയിരിക്കുന്നത്.
30 ലക്ഷം ഡോളറാണ് (20 കോടിയിലേറെ രൂപ) അപൂര്‍വ പ്രതിയുടെ ലേലത്തുകയായി കണക്കാക്കിയിരിക്കുന്നത്. പ്രശസ്ത ചിത്രകാരനായ ജോണ്‍ ടെനീയല്‍ വരച്ച 42 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 2000 കോപ്പികളായിരുന്നു 1865 ല്‍ ആദ്യം പുറത്തിറക്കിയത്. എന്നാല്‍ ആറ് കോപ്പികള്‍ മാത്രമാണ് പുറത്ത് വിതരണം ചെയ്തിരുന്നത്.
ആദ്യം അച്ചടിച്ച പതിപ്പുകളുടെ നിലവാരം മോശമായിരുന്നതിനാല്‍ ആദ്യ പതിപ്പ് പിന്‍വലിക്കുകയും പിന്നീട് ഒരു വര്‍ഷത്തിനു ശേഷം പുസ്തകം വീണ്ടും അച്ചടിക്കുകയായിരുന്നു. ആദ്യ പതിപ്പിന്റെ പത്തു കോപ്പികളില്‍ ഒന്നാണ് ലേലത്തിനു വന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല