ഭുമിക്ക് പുറത്ത് ജീവിതമുണ്ടെന്നതിനും അന്യഗ്രഹ ജീവികള്‍ നിലവിലുണ്ടെന്നതിനും വീണ്ടും തെളിവുകള്‍. ഇവിടെയെത്തിയ രണ്ട് ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ പകര്‍ത്തിയ വീഡിയോയിലാണ് അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള തെളിവുകള്‍ വീണ്ടും ലഭിച്ചിരിക്കുന്നത്. ആമസോണ്‍ കാടുകളില്‍ ഒരു മരത്തിന് സമീപം നില്‍ക്കുന്ന രീതിയിലാണ് ചിത്രത്തില്‍ അന്യഗ്രഹജീവി. അന്യഗ്രഹ ജീവികളുടെ സാമിപ്യമറിയിക്കുന്ന ഒരു തിളക്കമുള്ള വെളിച്ചവും വീഡിയോയുടെ ഒരറ്റത്ത് പതിഞ്ഞിട്ടുണ്ട്.
ഹോളീവുഡിലെ ഒരു സിനിമക്കായി സ്ഥാപിച്ച ക്യാമറയിലാണ് വീഡിയോ പതിഞ്ഞത്. മൈക്കല്‍ കോഹന്‍ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ആമസോണ്‍ വനത്തില്‍ രണ്ട് വിനോദസഞ്ചാരികളെത്തുന്നതും അവര്‍ കാട്ടില്‍ ക്യാമറ സ്ഥാപിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തമെന്നുമറിയുന്നു.
സംഭവം പുറത്തു വന്നതോടെ ഈ പ്രദേശത്തെ അന്യഗ്രഹജീവികളുടെ സാമിപ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രസീലിയന്‍ സര്‍ക്കാര്‍ സൈന്യത്തെ ഇവിടേക്ക് അയച്ചിട്ടുണ്ട്. ഏതായാലും ഈ വീഡിയോ തന്റെ ചിത്രത്തില്‍ ഉപയോഗിക്കാന്‍ തന്നെയാണ് കോഹന്‍ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല