ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സീഡ് ഇന്ത്യയുടെ സൈന നെഹ്‌വാളിന് തോല്‍വി. ഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മരിനോടാണ് സൈന തോറ്റത്. ആദ്യ സെറ്റ് സ്വന്തമാക്കിയതിന് ശേഷമായിരുന്നു സൈനയുടെ പരാജയം. സ്‌കോര്‍: 16– 21, 21 -14, 21- 17
ആദ്യ സെറ്റില്‍ പ്രകടിപ്പിച്ച മത്സരവീര്യം രണ്ടും മൂന്നും സെറ്റുകളില്‍ കൈവിട്ടതാണ് സൈനയ്ക്ക് തിരിച്ചടിയായത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ബാഡ്മിന്റനിലെ വിംബിള്‍ഡനായി അറിയപ്പെടുന്ന ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തുന്നത്. 2010ലും 2013ലും സൈന സെമിയില്‍ പരാജയപ്പെടുകയായിരുന്നു.
മരിനെതിരെ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളിലും സൈനയ്ക്കായിരുന്നു വിജയം. കഴിഞ്ഞ മാസം ഇന്ത്യ ഓപ്പണില്‍ മരിനെ തോല്‍പിച്ചാണ് സൈന കിരീടം നിലനിര്‍ത്തിയത്. എന്നാല്‍ നിര്‍ണായകമായ ഇന്ന് വിജയം മരിനൊപ്പമായിരുന്നു.
പുരുഷ സിംഗിള്‍സില്‍ പ്രകാശ് പദുക്കോണ്‍(1980), പുല്ലേല ഗോപീചന്ദ്(2001) എന്നിവരാണ് മുന്‍പ് കിരീടം നേടിയ ഇന്ത്യക്കാര്‍.
ഇംഗ്ലണ്ട ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈലില്‍ എത്തി പരാജയപ്പെട്ടുവെങ്കുലും സൈനയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. സൈന മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ചുവെന്ന് നരേന്ദ്ര മോഡി ട്വിറ്ററില്‍ എഴുതി. മത്സരം ജയിക്കാനായില്ലെങ്കിലും ട്വിറ്ററില്‍ സൈനയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ പ്രവാഹമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല