ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍. വനിതാ സിംഗിള്‍സില്‍ ചൈനയുടെ സണ്‍ യൂവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ എത്തിയത്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വനിതാ താരം ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഫൈനലില്‍ സൈന നേടിയാല്‍ അത് ചരിത്രമാകും. സ്‌കോര്‍ 2113, 2113.
ഇതിന് മുന്‍പ് ഇന്ത്യയില്‍നിന്ന് ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കപ്പ് നേടിയിട്ടുള്ളത് രണ്ടു പേര്‍ മാത്രമാണ്. 1980ല്‍ പ്രകാശ് പദുക്കോണും, 2001ല്‍ പി. ഗോപീചന്ദും. കിരീടം നേടിയാല്‍ ഇവര്‍ക്കൊപ്പമാകും പിന്നെ ഇവര്‍ക്കൊപ്പമാകും സൈനയുടെ സ്ഥാനം.
ഞായറാഴ്ച്ച നടക്കുന്ന രണ്ടാം സെമി ഫൈനലിലെ വിജയിയുമായിട്ടായിരിക്കും സൈന ഫൈനലില്‍ മത്സരിക്കുക. ചൈനയുടെ തായ് ത്സു യിംഗ് സ്‌പെയിനിന്റെ കരോളീന മറിന്‍ എന്നിവര്‍ തമ്മിലാണ് രണ്ടാം സെമി ഫൈനല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല