1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2017

 

റോയി മാത്യു: ഇടുക്കി ജില്ലാ സംഗമം നടത്തിയ രണ്ടാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നോട്ടിംഗ്ഹാമില്‍ Billbrough Sports Center ല്‍ നടന്നു. ശനിയാഴ്ച രാവിലെ പത്തു മണിക്ക് രജിഷ്ട്രേഷന്‍ ആരംഭിച്ചൂ. പതിനൊന്നു മണിക്ക് ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യു മാഞ്ചസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയ മുപ്പത്തിരണ്ട് ടീമുകള്‍ നാലു കോര്‍ട്ടുകളിലായി നടന്ന മത്സരം കായിക പ്രേമികള്‍ക്ക് ഒരു വിസ്മയവിരുന്നാണ് സമ്മാനിച്ചത്, രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ മല്‍ത്സരങ്ങള്‍ വൈകിട്ട് ഏഴു മണി വരെ നീണ്ടൂ. കയ്യും മെയ്യും മറന്ന് മല്‍സരാര്‍ഥികള്‍ തികഞ്ഞ പോരാട്ടവീര്യത്തോടെ ഏറ്റുമുട്ടിയപ്പോള്‍ ഹൃദയം നിലച്ചുപോകുമോ എന്ന അവസ്ഥയിലെയ്ക്ക് വരെ മത്സരം കാണികളെ എത്തിച്ചിരുന്നു.

കളിക്കാരും കാണികളുമായി നൂറില്‍ പരം ആളുകള്‍ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നിരുന്നൂ. കളിക്കാര്‍ക്ക് കാണികള്‍ ആവേശവും പ്രോല്‍സാഹനവും നല്‍കിയപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ രണ്ടാമത് ഓള്‍ U K ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് യു കെ
യിലെ മികവുറ്റ ടൂര്‍ണമെന്റുകളില്‍ ഒന്നായി മാറി. ആവേശകരമായ പോരാട്ടത്തിനൊടുവില്‍

1st Prize
BIJU & MATHEWS (Cambridge),

2nd Prize,
JIJO & KUSH (Nottingham ),

3rd Prize,
KIRAN & ELOY (leceister),

4th Prize,
JUSTIN & BABU (idukkijillasangamam).

QuarterFinalists
RAKESH & ARUN ( Nottingham )
MEBIN & VIJI ( Leceister )
BIJO & SUMMIT ( Birmingham )
DEEPAK & SHIVA ( Derby )
എന്നിവര്‍ കരസ്ഥമാക്കി.

ഒന്നാം സമ്മാനമായ £251 ഉം ട്രോഫികളും കണ്‍വീനര്‍ റോയി മാത്യു മാഞ്ചസ്റ്ററും, മുന്‍ കണ്‍വീനര്‍ ജസ്റ്റിന്‍ എബ്രാഹാം റോതര്‍ഹാംമും ചേര്‍ന്ന് സമ്മാനിച്ചു. രണ്ടാം സമ്മാനമായ £151യും ട്രോഫികളും ജോയിന്റ് കണ്‍വീനര്‍മാരായ ബാബു തോമസും, ബെന്നി മേച്ചേരി മണ്ണിലും, മൂന്നാം സമ്മാനം£101വും ട്രാഫികളും ജോയിന്റ് കണ്‍വീനറായ റോയി ലിവര്‍പൂളും, കമ്മറ്റി മെമ്പര്‍ പീറ്റര്‍ താനോലിയും, നാലാം സമ്മാനം കമ്മറ്റി മെമ്പന്‍മാരായ ജിമ്മി ജേക്കബ് & സാന്റ്റോ ജേക്കബും സമ്മാനിച്ചു. കോട്ടര്‍ ഫൈനലില്‍ വന്ന നാല് ടീമുകള്‍ക്ക് £50 വീതവും അതോടെപ്പം മെഡലുകളും സമ്മാനിച്ചു.

വളര്‍ന്ന് വരുന്ന പുതിയ തലമുറയെ കൂടുതല്‍ സ്‌പോട്‌സ് രംഗത്തേക്ക് കടന്ന് വരുവാന്‍ വേണ്ടി ഈ ടൂര്‍ണമെന്റില്‍ കളിച്ച പുതുതലമുറയിലെ എല്ലാ കളിക്കാര്‍ക്കും ഇടുക്കി ജില്ലാ സംഗമം ട്രോഫികള്‍ സമ്മാനിച്ചു. ഇടുക്കി ജില്ലാ സംഗമത്തിന്റെ രണ്ടാമത് ഓള്‍ U K ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ക്രിത്യമായ സംഘാടന മികവിനാലും സമയക്രമത്താലും പൂര്‍ത്തിയാക്കുവാന്‍ സാധിച്ചൂ. ജസ്റ്റിന്‍ എമ്പ്രാഹാം റോതര്‍ഹാമും, ബാബു തോമസ് നോര്‍ത്താംബന്റണും കളികള്‍ക്ക് നേത്വതും നല്‍കി അവരോട് ഒപ്പം മറ്റ് കമ്മറ്റിക്കാരും ഒത്ത് ചേര്‍ന്നപ്പോള്‍ യുകെയില്‍ ഉള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് നല്ലൊരു ദിവസം സമ്മാനിച്ചൂ.

ഈ മല്‍സര പോരാട്ടത്തില്‍ പങ്കെടുത്ത എല്ലാ ടീമുകളെയും കാണികളുടെയും സപ്പോര്‍ട്ടും സഹകരണവും ഇടുക്കി ജില്ലാ സംഗമത്തിന് അടുത്ത വര്‍ഷവും കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി ശക്തമായി മുന്നേറുവാനുള്ള പ്രചോദനം നല്കുന്നു. ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീം അംഗങ്ങള്‍ക്കും യുക്കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന എല്ലാ സ്‌പോട്‌സ് പ്രേമികള്‍ക്കും, സ്‌പോണ്‍സര്‍മാരായ

Neelagiree restaurant
Rotherham.
Allied financial service.
Truemark Travels,
ANRC Physiotherapy clinic,

ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാ സഹകാരികള്‍ക്കും പ്രത്യേകം നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.