യുകെയിലെ ബാഡ്മിന്റന്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. സൌത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡവനിലുള്ള ടോര്‍ക്കി ഭാരത് ബാഡ്മിന്റന്‍ ക്ലബിന്റെ രണ്ടാമത് ഓള് യുകെ ബാഡ്മിന്റന്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ഒക്റ്റോബര്‍ ഒന്നാം തിയ്യതി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
വന്‍ വിജയമായ ഒന്നാമത് ഓള് യുകെ ബാഡ്മിന്റന്‍ ടൂര്‍ണമെന്റിനെ തുടര്‍ന്നു യുകെയിലെ വളര്‍ന്നു വരുന്ന ബാഡ്മിന്റന്‍ കളിക്കാര്‍ക്ക് കഴിവ് തെളിയ്ക്കാന് വീണ്ടും ഒരു അവസരവുമായാണ് രണ്ടാം വര്‍ഷവും നടത്തുവാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഒന്നാം സമ്മാനമായ് 200 പൌണ്ടും രണ്ടാം സമ്മാനം 100 പൌണ്ടും മൂന്നാം സമ്മാനം 50 പൌണ്ടുമാണ് നല്‍കുന്നത്. ഒക്റ്റോബര്‍ ഒന്നാം തിയ്യതി ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 4.30 വരെ നടക്കുന്ന ടൂര്‍ണമെന്റിനു എത്തുന്ന ടീം അംഗങ്ങള്‍ക്ക് ഫ്രീ പാര്‍ക്കിങ്ങും റീഫ്രെഷ്മെന്റും നല്‍കുന്നതായിരിക്കും.
ടൂര്ണമെന്റിനോട് അനുബന്ധിച്ച് റാഫില്‍ ടിക്കറ്റ് കൊമ്പറ്റീഷനും നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പേര് രെജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുക
രാഗേഷ് : 07882323843
വിനോദ് : 07883813549
പ്രസാദ് : 07506138252
ജിജോ : 07735346562
സ്ഥലം:
എയ്കോണ് സെന്റര്‍
ലുമിറ്റണ് ക്രോസ്
ബാര്‍ട്ടണ്‍
ടോര്‍ക്കി T228ET
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല