സജീവ് സെബാസ്റ്റ്യന്‍: ഓണത്തിനോടനുബന്ധിച്ച് കേരള ക്ലബ് നനീട്ടന് നടത്തി വരുന്ന ഓള് യുകെ ചീട്ടു മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ കൃത്യം 10 മണി മുതല്‍ ആരംഭിക്കും .രാവിലെ 09 .30 ന് രെജിസ്റ്റേഷന്‍ ആരംഭിക്കും 10 മണിക്ക് തന്നെ ആദ്യ റൌണ്ട് മത്സരങ്ങള്‍ ആരംഭിക്കും.പങ്കെടുക്കുവാനുള്ള എല്ലാ ടീമുകളും കൃത്യ സമയത്തു എത്തിച്ചേരേണമെന്നു സ്നേഹപുര്‍വം ഓര്‍മ്മിപ്പിക്കട്ടെ.
മത്സരങ്ങളുടെ വിശദമായ നിയമാവലി രെജിസ്റ്റേഷന്‍ ഒപ്പം കളിക്കാര്‍ക്ക് കൈമാറും അതിവിശാലമായ ഫ്രീ കാര്‍ പാര്‍ക്കിങ്ങും മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും ഏവര്‍ക്കും ലഭ്യമാണ് കേരളാ ക്ലബ് നീനീറ്റന്റെ തിരുമുറ്റമായ ഔര്‍ ലേഡി ഓഫ് ഏയ്ഞ്ചല്‍സ് പാരീഷ് ഹാളില്‍ വച്ചാണ് നാളത്തെ മത്സരങ്ങള്‍ നടക്കുക .അന്നേ ദിവസം നടക്കുന്ന റാഫിള്‍ തിരഞ്ഞെടുപ്പില്‍ ആകര്‍ഷകമായ സമ്മാനങ്ങളാണ് ലഭിക്കുക .റമ്മിയുയുടെയും ലേലത്തിന്റെയും മത്സരങ്ങള്‍ ആണ് നടക്കുക . ലേലത്തില്‍ ഒന്നാമതെത്തുന്ന ടീമിനു 251 പൗണ്ടും ട്രോഫിയും കേരള ക്ലബ് നനീറ്റണ്‍ നല്കുന്ന പൂവന് താറാവും ലഭിക്കും. രണ്ടാമതെത്തുന്ന ടീമിന് 151 പൗണ്ടും ട്രോഫിയും ലഭിക്കും. റമ്മിയില്‍ ഒന്നാമത് എത്തുന്ന ടീമിന് 251 പൗണ്ടും ട്രോഫിയും രണ്ടാമത് എത്തുന്ന ടീമിന് 151 പൗണ്ടും ട്രോഫിയും ലഭിക്കും. നാളെ നടക്കുന്ന ഈ ചീട്ടുകളി മാമാങ്കത്തിലേക്ക് എല്ലാവരെയും ഒരിക്കല്‍ കുടി സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ക്ലബ് പ്രസിഡന്റ് സെന്‍സ് കൈതവേലിലില് അറിയിക്കുന്നു.
വിലാസം,
Our lady Of Angels Parish Hall
Cotton Road
Nuneaton
CV115UA
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സെന്‍സ് ജോസ്: 07809450561,
ജോ ചാമക്കാല: 07882501925
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല