അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ കേന്ദ്രമായി കഴിഞ്ഞ 10 വര്‍ഷത്തിന് മുകളിലായി പ്രവര്‍ത്തിച്ച് വരുന്ന ‘മാഞ്ചസ്റ്റര്‍ സെവന്‍സ് ക്ലബ്ബ് ‘ ചീട്ടുകളി പ്രേമികള്‍ക്കായി ഓള്‍ യുകെ ചീട്ടുകളി മത്സരം സംഘടിപ്പിക്കുന്നു. സെവന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച ആദ്യ ടൂര്‍ണമെന്റ് വന്‍ വിജയമായതിന്റെ ആവേശത്തിലാണ് രണ്ടാമത്തെ ടൂര്‍ണമെന്റിനായി സംഘാടകര്‍ ഇറങ്ങിത്തിരിച്ചിയ്ക്കുന്നത്. രണ്ടാമത് ടൂര്‍ണമെന്റില്‍ റമ്മി, ലേലം എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. വരുന്ന ഏപ്രില്‍ 29 ന് ശനിയാഴ്ചയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആകര്‍ഷമായ സമ്മാന തുകകളും ട്രോഫികളും ആണ് വിജയികള്‍ക്കായി സെവന്‍സ് ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. മത്സര കളികള്‍ക്ക് ശേഷം വിപുലമായ രീതിയില്‍ മറ്റ് ചീട്ട് കളികള്‍ക്കുമുള്ള അവസരമുണ്ടായിരിക്കും. ആവശ്യമായ എല്ലാവര്‍ക്കും താമസ സൗകര്യവും, ഭക്ഷണവും യഥാസമയം ക്രമീകരിക്കുന്നതാണ്. യുകെയിലെ എല്ലാ നല്ലവരായ മലയാളി ചീട്ടുകളി പ്രേമികളെയും അന്നേ ദിവസം മാഞ്ചസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക,
ബിജു.പി.മാണി 07732924277,
സാബു ചാക്കോ 07853302858,
സനില്‍ ജോണ്‍ 07929025238.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല