സാന്‍തോം കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രഥമ ഓള്‍ യുകെ ഫുഡ്ബോള്‍ ടൂര്‍ണമെന്റില്‍ മാഞ്ചസ്റ്റര്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ മാഞ്ചസ്റ്റര്‍ റഷോം ടീമിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് ഷ്രൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ: സജി മലയില്‍ പുത്തന്‍പുര സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിഥിന്‍ഷാ സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൌണ്ടിലാണ് ആവേശകരമായ മത്സരങ്ങള്‍ നടന്നത്. ഇവരെ കൂടാതെ നോട്ടിംഗ്ഹാം,ബര്‍മിംഗ്ഹാം ടീമുകളും മത്സരത്തില്‍ ഏറ്റുമുട്ടി. വിജയികള്‍ക്ക് ഇവരോലിംഗ് ട്രോഫിയും കാശ് അവാര്‍ഡും സമ്മാനമായി ലഭിച്ചു. സണ്‍ഡേ സ്കൂള്‍ കുട്ടികളും മാതാപിതാക്കളും അടക്കമുള്ള നിരവധി ആളുകള്‍ മത്സരം വീക്ഷിക്കുവാന്‍ എത്തിയിരുന്നു. വരും വര്‍ഷങ്ങളിലും ഫുട്ബോള്‍ മേള സംഘടിപ്പിക്കുമെന്ന് ഫാ: സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.
ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല