സ്വന്തം ലേഖകന്‍: തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് ഉര്‍ദുഗാനോട് നന്ദി പറയാന്‍ അലെപ്പോയിലെ ട്വിറ്റര്‍ ഗേളെത്തി. സിറിയന്‍ ആഭ്യന്തര യുദ്ധം അലെപ്പൊ നഗരത്തിലുണ്ടാക്കിയ ദുരിതങ്ങള്‍ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചതിലൂടെ പ്രശസ്തയായ പെണ്‍കുട്ടി ഏഴു വയസ്സുകാരി ബനാ അല്‍ആബേദും കുടുംബവുമാണ് ഉര്‍ദുഗാനെ അങ്കാറയിലെ ഔദ്യോഗിക വസതിയിലെത്തി കണ്ടത്.
അലെപ്പൊയില്‍നിന്ന് തിങ്കളാഴ്ചയാണ് തുര്‍ക്കിയിലെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ബനായുള്‍പ്പെടെ ആയിരക്കണക്കിനുപേരെ ഒഴിപ്പിച്ചത്. നിലവില്‍ സിറിയയില്‍നിന്നുള്ള 27 ലക്ഷത്തോളം അഭയാര്‍ഥികളാണ് തുര്‍ക്കിയിലുള്ളത്.
അങ്കാറയിലെ പ്രസിഡന്റിന്റെ വസതിയില്‍ സഹോദരനുമായി റജബ് ത്വയ്യിബ് ഉര്‍ദുഗാനൊപ്പം നില്‍ക്കുന്ന ഫോട്ടോയും ബനാ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 3,25,000 പേരാണ് ട്വിറ്ററില്‍ ബനായെ പിന്തുടരുന്നത്. കിഴക്കന്‍ അലപ്പോയില്‍നിന്ന് പലായനം ചെയ്തയുടന്‍ ബനയുടെ കുടുംബത്തെ കണ്ടുപിടിക്കാന്‍ ഉര്‍ദുഗാന്‍ പ്രത്യേക പ്രതിനിധിയെ അയച്ചിരുന്നു.
പ്രസിഡന്റിനെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷവതിയാണെന്ന് ബനാ ട്വിറ്ററില്‍ കുറിച്ചു. അലപ്പോയിലെ കുട്ടികളെ സംരക്ഷിക്കുന്നതിന് ഉര്‍ദുഗാന് നന്ദിപറഞ്ഞുകൊണ്ടുള്ള വിഡിയോയും ബനാ ട്വിറ്ററില്‍ ഇട്ടിട്ടുണ്ട്. എന്നല്‍ ബനയുടെ കുടുംബം തുര്‍ക്കിയില്‍ താമസം ഉറപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല